COVID 19KeralaLatest NewsNews

കോവിഡ് രോഗികള്‍ പൊതു ഇടങ്ങളില്‍: റൂട്ട് മാപ്പ് ഉടന്‍, കായംകുളം അതീവ ജാഗ്രതയില്‍, ഇറച്ചി മാര്‍ക്കറ്റും പരിസരത്തെ കടകളും അടക്കാന്‍ നഗരസഭ നിര്‍ദ്ദേശം

ആലപ്പുഴ: നിരീക്ഷണത്തിലിരുന്ന കോവിഡ് രോഗികള്‍ പുറത്തിറങ്ങി പൊതു ഇടങ്ങളില്‍ എത്തിയതിനെ തുടര്‍ന്ന് കായംകുളത്ത് കര്‍ശന ജാഗ്രത. മുംബൈയില്‍ നിന്ന് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കെവേ ചെന്നിത്തല സ്വദേശിയായ 63 കാരന്‍ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ കാണാനാണ് മകന്റെ ഒപ്പം ചെന്നിത്തലയില്‍ നിന്നും സ്വകാര്യ ആംബുലന്‍സില്‍ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിയത്. ഇന്നാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ആശുപത്രിയില്‍ നിന്നും ഇവര്‍ തിരികെ പോയത് ഓട്ടോറിക്ഷയിലാണ്. പോകുന്ന വഴിക്ക് ഇവര്‍ കടകളിലും മറ്റും കയറി. ഇതോടെ ഇവര്‍ സഞ്ചരിച്ച ഓട്ടോയിലെ ഡ്രൈവര്‍, ചികിത്സിച്ച താലൂക്ക് ആശുപത്രി ഡോക്ടര്‍ എന്നിവര്‍ നിരീക്ഷണത്തില്‍ പോയി. രോഗികളുടെ റൂട്ടുമാപ്പ് വന്നതിന് ശേഷമേ സമ്പര്‍ക്കം പുലര്‍ത്തിയവരുടെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ. കായംകുളത്തെ ഇറച്ചി മാര്‍ക്കറ്റും പരിസരത്തെ കടകളും അടക്കാന്‍ നഗരസഭ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ സ്രവപരിശോധന ഫലം ആദ്യം നെഗറ്റീവായിരുന്നു. 14 ദിവസത്തിന് ശേഷം വീണ്ടും സ്രവം പരിശോധനക്ക് വിട്ടിരുന്നു, എന്നാല്‍ ഇതിന്റെ ഫലം വരുന്നതിന് മുമ്പാണ് ഇവര്‍ നഗരത്തില്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button