തിരുവനന്തപുരം: വിക്രം സാരാഭായി സ്‌പേസ് സെന്ററിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. 41 വയസുള്ള മണക്കാട് സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് വിദേശ യാത്രാ പശ്ചാത്തലമില്ലായിരുന്നു. 15 മുതല്‍ രോഗലക്ഷണമുണ്ടായത്. തുടര്‍ന്ന് ഇയാളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 12 ജീവനക്കാരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 5 സ്ഥിരം ജീവനക്കാരും 7 കരാര്‍ തൊഴിലാളികളെയുമാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്. ഇയാള്‍ ജോലി ചെയ്തിരുന്ന വിഭാഗം നാളെ അണുവിമുക്തമാക്കും.
അതേസമയം വിക്രം സാരാഭായി സ്‌പേസ് സെന്ററിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനും ഇന്ന് രോഗം സ്ഥിരീകരിച്ചു. 60 വയസുള്ള പുത്തന്‍പാലം വള്ളക്കടവ് സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് 18 മുതലാണ് രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയത്. ഇയാള്‍ക്കും യാത്രാ പശ്ചാത്തലമില്ല. ഇവരെ കൂടാതെ അഞ്ച് പേര്‍ക്കുകൂടി ഇന്ന് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചു.
തമിഴ്‌നാട്ടില്‍ നിന്നെത്തിയ 28 വയസുള്ള തമിഴ്‌നാട് സ്വദേശി, മഹാരാഷ്ട്രയില്‍ നിന്നെത്തിയ 68 വയസുള്ള ചിറയിന്‍ കീഴ് സ്വദേശി, കുവൈറ്റില്‍ നിന്നെത്തിയ 45 വയസുള്ള തിരുമല സ്വദേശി, എന്നിവര്‍ക്കും മണക്കാട് മാര്‍ക്കറ്റ് ജംഗ്ഷനില്‍ സ്റ്റേഷനറി കട നടത്തുന്ന 50 വയസുള്ള ആള്‍ക്കും 42 വയസുള്ള ഇയാളുടെ ഭാര്യക്കും 15 പയസുള്ള ഇവരുടെ കുട്ടിക്കും രോഗമുണ്ടായി. ഇവര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളിന്റെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്നു. ഇതില്‍ അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇവരില്‍ രണ്ട് പേരുടെ ഉറവിടവും വ്യക്തമല്ല.
Post Your Comments