കോഴിക്കോട്: വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസിയുടെ വീടിനു നേരെ ആക്രമണം. കുവൈറ്റില്‍ നിന്ന് നാട്ടിലെത്തി വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്ന ബാലുശ്ശേരി മണ്ണാംപൊയിലിലെ വിസി ഗോപാലകൃഷ്ണന് നേരെയാണ് ആക്രമണം ഉണ്ടായത്. കല്ലേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു.കഴിഞ്ഞ 12നാണ് ഇദ്ദേഹം കുവൈറ്റില്‍ നിന്നും നാട്ടിലെത്തിയത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ മറ്റൊരു വീട്ടിലേക്ക് മാറുകയും ഗോപാലകൃഷ്ണന് തനിച്ച് വീട്ടില്‍ കഴിയുകയുമായിരുന്നു.
Post Your Comments