Latest NewsNewsInternational

20 മുന്‍ നിര കമ്പനികള്‍ക്ക് ചൈനീസ് സൈന്യവുമായി അടുത്ത ബന്ധം

ബെയ്ജിംഗ് : 20 മുന്‍ നിര കമ്പനികള്‍ക്ക് ചൈനീസ് സൈന്യവുമായി അടുത്ത ബന്ധം. വാവെയ് ഉള്‍പ്പെടെ 20 മുന്‍നിര കമ്പനികള്‍ ചൈനീസ് സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ളതോ പിന്തുണയുള്ളതോ ആണെന്ന് യുഎസ് പ്രതിരോധ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മിക്ക ചൈനീസ് കമ്പനികള്‍ക്കും സൈന്യവുമായി നേരിട്ട് ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. യുഎസ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് പ്രകാരം ഈ പട്ടികയില്‍ വിഡിയോ നിരീക്ഷണ സ്ഥാപനമായ ഹിക്വിഷന്‍, ചൈന ടെലികോംസ്, ചൈന മൊബൈല്‍, എവിഐസി എന്നിവയും ഉള്‍പ്പെടുന്നു.

ചൈനീസ് കമ്പനികള്‍ക്കെതിരായ ഈ കണ്ടെത്തല്‍ പുതിയ യുഎസ് സാമ്പത്തിക ഉപരോധത്തിന് അടിത്തറയിടുമെന്നാണ് റിപ്പോര്‍ട്ട്. ദേശീയ സുരക്ഷാ കാരണങ്ങളാല്‍ വാവെയ് കമ്പനിയെ തടയാന്‍ മറ്റ് രാജ്യങ്ങളോടും യുഎസ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

തന്ത്രപ്രധാനമായ സാങ്കേതികവിദ്യ ചൈനീസ് മിലിട്ടറിയിലേക്ക് കൈമാറുന്നതില്‍ അത്തരം സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് കോണ്‍ഗ്രസ് കമ്മിറ്റികള്‍, യുഎസ് ബിസിനസുകള്‍, നിക്ഷേപകര്‍, ചൈനീസ് കമ്പനികളുടെ മറ്റ് പങ്കാളികള്‍ എന്നിവരെ അറിയിക്കാനാണ് പട്ടിക പ്രസിദ്ധീകരിച്ചതെന്നാണ് കരുതുന്നത്. പട്ടികയില്‍ ഉള്‍പ്പെടുന്ന കമ്പനികളുടെ ലിസ്റ്റ് ഇനിയും കൂടാന്‍ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button