KeralaLatest NewsIndia

അഭിമന്യുവിന്റെ നാടായ വട്ടവടയിലെ ജനങ്ങളോട് സുരേഷ് ഗോപി വാക്ക് പാലിച്ചു, അവരുടെ സ്വപ്നമായ കുടിവെള്ള പദ്ധതി യാഥാർഥ്യത്തിലേക്ക് , ഉദ്‌ഘാടനം ഗവർണ്ണർ നിർവഹിക്കുന്നു

അന്ന് ഒരു സെൽഫിയുടെ പേരിൽ ശ്രീ സുരേഷ് ഗോപിക്കെതിരെ വ്യാപകമായി സൈബർ ആക്രമണം ഉണ്ടായിരുന്നു.

ഇടുക്കി: ഒന്നര വർഷം മുൻപ് മഹാരാജാസിൽ കൊല ചെയ്യപ്പെട്ട അഭിമന്യുവിന്റെ കൊട്ടക്കമ്പൂരിലെ വീട് സന്ദർശിക്കുവാൻ എത്തിയ സുരേഷ് ഗോപി എം .പി അവിടുത്തെ ജനങ്ങളുമായി പ്രദേശത്തെ വിഷയങ്ങൾ സംസാരിച്ചപ്പോൾ പ്രദേശവാസികളുടെ പ്രയാസങ്ങൾ അവർ അദ്ദേഹത്തോട് പറയുകയുണ്ടായി .അന്ന് ഒരു സെൽഫിയുടെ പേരിൽ ശ്രീ സുരേഷ് ഗോപിക്കെതിരെ വ്യാപകമായി സൈബർ ആക്രമണം ഉണ്ടായിരുന്നു.

മലിനമായ ജലം ഉപയോഗിക്കുന്നതു കൊണ്ട് മഞ്ഞപ്പിത്തം അടക്കമുള്ള രോഗം ഇവിടെയുണ്ടാകുന്നു എന്നുള്ള അവരുടെ ആവലാതി തിരിച്ചറിഞ്ഞ അദ്ദേഹം തന്റെ എം.പി.ഫണ്ടിൽ നിന്നും 80 ലക്ഷം മുടക്കി RO പ്ലാന്റ് അടക്കം കുടിവെള്ള പദ്ധതി അവിടെ വച്ച് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ പണി പൂർത്തീകരണത്തിൽ എത്തിയപ്പോൾ ഏതാണ്ട് ഒരു കോടി രൂപ ചിലവ് വന്ന പദ്ധതിയായി മാറി .ശ്രീ സുരേഷ് ഗോപി എംപി യുടെ നിശ്ചയദാർഢ്യം കൊണ്ട് വട്ടവടയിലെ സാധാരണക്കാരുടെ കുടിവെള്ളം എന്ന ജന്മാവകാശം സുരേഷ് ഗോപിയിലൂടെ സഫലീകരിപ്പെട്ടിരിക്കുന്നു..

ശ്രീ സുരേഷ് ഗോപി എംപി യുടെ ഫണ്ടിൽ നിന്നും 1 കോടിയോളം മുടക്കുമുതലിൽ നിർമ്മിക്കുന്ന,വട്ടവട കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം, നാളെ ബഹു കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ്‌ ഖാൻ വീഡിയോ കോൺഫറൻസ്സിലൂടെ നാടിനു സമർപ്പിക്കും. ബിജെപി ഇടുക്കി ജില്ലാ സെക്രട്ടറി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഇത് അറിയിച്ചത്.

ജനങ്ങളെ സേവിക്കാൻ ഭരണം വേണമെന്നില്ല ജനങ്ങളെ സ്നേഹിക്കുന്ന മനസുണ്ടായാൽ മതിയെന്ന് തെളിയിച്ച ബിജെപി നേതൃത്വത്തിനും സുരേഷ് ഗോപി എംപി ക്കും കളക്ടറായിരുന്ന ജീവൻ ബാബുവിനും ബിജെപി ജില്ലാ, മണ്ഡലം, പഞ്ചായത്ത് നേതാക്കൾക്കും അഭിനന്ദനങ്ങൾ എന്ന് അദ്ദേഹം പോസ്റ്റിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button