COVID 19Latest NewsKeralaNews

സേവനസജ്ജരായിരിക്കാന്‍ പൊലീസിന് നിർദേശം; വിമാനത്താവളങ്ങളിൽ ഐപിഎസുകാർക്ക് ചുമതല

തിരുവനന്തപുരം: കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ നാളെ രാവിലെ ഏഴ് മണിമുതല്‍ ടെക്നിക്കല്‍ വിഭാഗത്തിലെ ഉള്‍പ്പെടെയുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരും സേവനസജ്ജരായിരിക്കാന്‍ സർക്കാർ നിര്‍ദേശം. സ്‌പെഷ്യല്‍ ബ്രാഞ്ച് ഒഴികെയുള്ള എല്ലാ പ്രത്യേക യൂണിറ്റുകളിലെയും 90% ജീവനക്കാരുടെയും സേവനം ക്രമസമാധാന വിഭാഗം എഡിജിപിക്ക് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വ്യാഴാഴ്ച രാവിലെ ഇത്തരം ഉദ്യോഗസ്ഥര്‍ അതത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് മുമ്പാകെ റിപ്പോര്‍ട്ടു ചെയ്യണം. പൊലീസ് മൊബിലൈസേഷന്‍റെ ചുമതല ബറ്റാലിയന്‍ വിഭാഗം എഡിജിപിക്കാണ്.  വിദേശ മലയാളികള്‍ ധാരാളമായി തിരിച്ചെത്തുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളുടെയും ചുമതല ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. നാല് വിമാനത്താവളങ്ങളുടെയും മേല്‍നോട്ട ചുമതല പരിശീലന വിഭാഗം ഐജി തുമ്മല വിക്രമിനാണ്.

ഡോ. ദിവ്യ വി.ഗോപിനാഥ്, വൈഭവ് സക്സേന എന്നിവര്‍ക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്‍റെയും നവനീത് ശര്‍മയ്ക്ക് കൊച്ചി വിമാനത്താവളത്തിന്‍റെയും ചുമതല നല്‍കി. ചൈത്ര തെരേസ ജോണിനാണ് കോഴിക്കോട് വിമാനത്താവളത്തിന്‍റെ ചുമതല. യതീഷ് ചന്ദ്ര, ആര്‍. ആനന്ദ് എന്നിവര്‍ക്കാണ് കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ചുമതല. ഓരോ വിമാനത്താവളത്തിലും സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥന്മാര്‍ക്കും ചുമതല നല്‍കും.

ഡോ. ദിവ്യ ഗോപിനാഥ്, വൈഭവ് സക്സേന (തിരുവനന്തപുരം), നവനീത് ശര്‍മ (കൊച്ചി), ചൈത്ര തെരേസ ജോണ്‍ (കോഴിക്കോട്) യതീഷ് ചന്ദ്ര, ആര്‍. ആനന്ദ്‌ (കണ്ണൂര്‍). ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും ഓരോ വിമാനത്താവളങ്ങളുടെയും ചുമതല നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button