Latest NewsKerala

ഏഴു വയസുകാരനെ അമ്മ കുത്തിക്കൊന്നു, സംഭവം പാലക്കാട്ട്

പാലക്കാട്: മണ്ണാര്‍ക്കാട് ഭീമനാട് ഏഴ് വയസ്സുകാരനെ അമ്മ കുത്തിക്കൊന്നു.കൊല്ലപ്പെട്ടത്​ എപ്പോഴാണെന്ന്​ വ്യക്തമല്ല. കുട്ടിയുടെ കഴുത്തിനാണ്​ കുത്തേറ്റത്​. കുട്ടിയുടെ അമ്മക്ക്​ മാനസികപ്രശ്നമുണ്ടായിരുന്നുവെന്ന്​ പൊലീസ് പറഞ്ഞു. ഒമ്പത്​ മാസം പ്രായമുള്ള കുഞ്ഞ് വീടിന് പുറത്തിരുന്ന്​ കരയുന്നതുകണ്ട് അയല്‍ക്കാര്‍ എത്തി കുഞ്ഞിനെ എടുത്ത്​ വീടിനകത്തേക്ക്​ കയറിയപ്പോഴാണ്​ ഏഴ് വയസ്സുകാരനെ മരിച്ചനിലയില്‍ കണ്ടത്.

ബംഗാളിൽ ഭരണം പിടിക്കാന്‍ ബിജെപിയും തൃണമൂൽ കോൺഗ്രസ്സും തമ്മിൽ കടുത്ത പോരാട്ടം, ഒരു സീറ്റും ലഭിക്കില്ലെന്ന തിരിച്ചറിവിൽ സിപിഎം-കോണ്‍ഗ്രസ് സഖ്യം ധാരണ

തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എറണാകുളത്താണ്​​ കുട്ടിയുടെ അച്ഛൻ ജോലി ചെയ്യുന്നത്​. ഇദ്ദേഹത്തെ വിവരമറിയിച്ചിട്ടുണ്ട്​. കുട്ടിയുടെ മൃതദേഹം മണ്ണാർകാട്​ താലൂക്ക്​ ആശുപത്രിയിലേക്ക്​ മാറ്റും. കുട്ടിയുടെ മാതാവ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നും കുറച്ചുകാലമായി വലിയ പ്രശ്നങ്ങളില്ലായിരുന്നുവെന്നും പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button