Latest NewsNewsIndia

കേരളത്തെ കാത്തിരിക്കുന്നത് പ്രളയമടക്കമുള്ള വന്‍ ദുരന്തങ്ങള്‍ : തീവ്രമഴ കേരളത്തെ മുക്കും : ദേശീയ ഭൗമമന്ത്രാലയ റിപ്പോര്‍ട്ട്

തിരുവനന്തപുരം : കേരളത്തെ കാത്തിരിക്കുന്നത് പ്രളയമടക്കമുള്ള വന്‍ ദുരന്തങ്ങള്‍ , തീവ്രമഴ കേരളത്തെ മുക്കും . ആഗോളതാപനം 21-ാം നൂറ്റാണ്ടില്‍ വരുത്താനിടയുള്ള പ്രകൃതി ദുരന്തങ്ങളെപ്പറ്റിയുള്ള ആദ്യ ദേശീയ റിപ്പോര്‍ട്ട് ഭൗമശാസ്ത്ര മന്ത്രാലയം പുറത്തിറക്കി. ഭാവിനയങ്ങള്‍ രൂപപ്പെടുത്തുന്നതിനുള്ള അടിസ്ഥാനരേഖയായി ഇതു മാറും. 1988 ല്‍ യുഎന്‍ തുടക്കമിട്ട ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) ഇതിനോടകം പുറത്തിറക്കിയ അഞ്ചു പഠനങ്ങളുടെ ഇന്ത്യന്‍ പതിപ്പാണിത്. 2022 ല്‍ ആറാം റിപ്പോര്‍ട്ട് പുറത്തുവരാനിരിക്കെയാണ് പാരിസ് കരാറിനെ പിന്തുടര്‍ന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ നടത്തിയ സമഗ്രപഠനവും നിര്‍ദേശങ്ങളും പുറത്തിറക്കിയത്.

read also : ചൈന കയ്യേറിയ ഇന്ത്യന്‍ അതിര്‍ത്തി കിലോമീറ്ററുകളോളം : ചൈനയുടെ വാദങ്ങള്‍ പൊളിച്ചടക്കി കയ്യേറ്റത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍

ഓരോ 10 വര്‍ഷം കൂടുമ്പോഴും ഇന്ത്യയുടെ പശ്ചിമതീരത്ത് 3 സെന്റീമീറ്റര്‍ വീതം കടല്‍ ജലനിരപ്പ് ഉയരുകയാണ്. കേരളത്തെയും ഇതു ബാധിക്കുമെന്ന് കൊച്ചിയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍ പറയുന്നു. 1950നും 2000നും ഇടയില്‍ കൊച്ചിയില്‍ കടല്‍ 80 മില്ലീമീറ്റര്‍ ഉയര്‍ന്നു. ആഗോള കടല്‍ജലനിരപ്പ് 2050 ല്‍ 26 സെമീ വരെയും 2100 ല്‍ 53 സെമീ വരെയും ഉയരാന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ തീരത്ത് ഇത് 20-30 സെമീ വരെ ഉയരും. ഉപരിതലത്തില്‍നിന്ന് 700 മീറ്റര്‍ വരെ ആഴത്തില്‍ കടല്‍ ചൂടാകുന്ന പ്രവണത കണ്ടെത്തിയിട്ടുണ്ട്.

ഇതുമൂലം അറബിക്കടലില്‍ സൂഷ്മസസ്യ വ്യാപനത്തിനു സാധ്യതയേറി. അറബിക്കടലില്‍ ചുഴലികളുടെ എണ്ണവും തീവ്രതയും വര്‍ധിച്ചു ഭാവിയില്‍ കടല്‍ കവിഞ്ഞുയരും. ചുഴലിക്കാറ്റു വേളയില്‍ പ്രത്യേകിച്ചും. കേരളത്തില്‍ പ്രളയമടക്കമുള്ള ദുരന്തങ്ങള്‍ അടുത്ത 80 വര്‍ഷത്തിനിടെ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. പല ദുരന്തങ്ങളും ഒന്നിച്ചു വരുന്ന സംയുക്ത (കോമ്പൗണ്ട് ഇവന്റ്സ്) സാഹചര്യങ്ങളെ നേരിടാനാവും വിധം ഓരോ ജില്ലകളിലും ഗ്രാമങ്ങളിലും പ്രളയ-ദുരന്ത നിവാരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പഠനം നിര്‍ദേശിക്കുന്നു. നഗരങ്ങളെ സംബന്ധിച്ച് ഓരോ പ്ലോട്ടിലും എത്രവീതം ജലം ഉയരാമെന്ന തരത്തിലുള്ള ദുരന്ത ഭൂപടമാണ് ആവശ്യം. മുംബൈയില്‍ പദ്ധതി ആരംഭിച്ചു.

മറ്റു പ്രധാന കണ്ടെത്തലുകള്‍

2040 ല്‍ ചൂട് 1.39 ഡിഗ്രിയും 2069 ല്‍ 2.7 ഡിഗ്രിയും വര്‍ധിക്കും.

രാത്രി തണുപ്പു കുറയും, പകല്‍ ചൂടേറും.

അന്തരീക്ഷത്തിലെ എയറോസോള്‍ ധൂളികളുടെ അളവ് രണ്ടു ശതമാനം വരെ കൂടും.

മണ്‍സൂണ്‍ താളം തെറ്റും, നഗരങ്ങളില്‍ തീവ്രമഴ കൂടി പ്രളയം.

വരള്‍ച്ച വര്‍ധിക്കാന്‍ സാധ്യത. 21-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ന്യൂനമര്‍ദങ്ങളുടെ എണ്ണം കുറയും.

ന്യൂനമര്‍ദം വഴിമാറി ഉത്തരേന്ത്യയില്‍ മഴ വര്‍ധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button