കൊച്ചി • ജിഷ വധം, അമീർ ഉൾ ഇസ്ലാമിന് വേണ്ടി ഇനി ആളൂരില്ല. ഹൈക്കോടതിയിൽ അപ്പീലിൽ നിന്ന് ഒഴിവായി. ആളൂർ വക്കാലത്തിൽ നിന്നും പൂർണമായും ഒഴിഞ്ഞു. ആളൂരും കൂടെയുള്ള മറ്റ് അഭിഭാഷകരും വക്കാലത്ത് പിൻവലിച്ചു കൊണ്ടുള്ള മെമ്മോ മുഖാന്തരം വിടുതൽ ഹർജി നൽകി. കോടതി ഫയൽ സ്വീകരിച്ചു. ജിഷ കേസിൽ അമീർ ഉൾ ഇസ്ലാമിന് വേണ്ടി 175 ൽ പരം ശക്തമായ വാദമുഖങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള അപ്പീൽ ആണ് ഹൈകോടതിയിൽ ആളൂർ ഫയൽ ചെയ്തത്. വിചാരണ കോടതിയിൽ നിന്ന് എല്ലാ രേഖകളും ഹൈക്കോടതിയിൽ എത്തിയിരുന്നു.
വിചാരണ കോടതിയിൽ ആളൂരിനൊപ്പം ഉണ്ടായിരുന്നതും ഇപ്പോൾ ഒരു ഗവണ്മെന്റ് പ്ലീഡറുടെ ജൂനിയറും ആയ ഒരു അഭിഭാഷകന്റെ തിരിമറിയാണ് യാണ് ഇതിനു കാരണം എന്നാണ് ആളൂരിന്റെ ഓഫീസിൽ നിന്നും അറിയാൻ കഴിഞ്ഞത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ ഈ കാര്യം ആളൂരിന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് അഡ്വ. ആക്ടിന്റെ സെക്ഷൻ 35അനുസരിച്ചുള്ള എല്ലാ നടപടികളിൽ നിന്നും ഒഴിവാകേണ്ട പശ്ചാത്തലത്തിൽ ആണ് പ്രതിയുടെ വക്കാലത്തിൽ നിന്നും മറ്റ് ഉത്തരവാദിത ത്തിൽ നിന്നും ആളൂർ മാറാൻ തീരുമാനിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇപ്പോൾ മഹാരാഷ്ട്ര സര്‍ക്കാരിന്റെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയ ആളൂർ കൂടത്തായി കേസിന്റെ വിചാരണ തുടങ്ങാൻ ഇരിക്കെ ജോളി യുടെ കേസിൽ കൂടുതൽ ശ്രെദ്ധ കൊടുക്കാനാണോ ഈ മാറ്റം എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
Post Your Comments