ഇസ്ലാമാബാദ്: ലോകത്തെ കൊടുംഭീകരനും അല്‍ ക്വയ്ദ തലവനുമായ ഒസാമ ബിന്‍ ലാദനെ പ്രകീര്‍ത്തിച്ച് പാർലമെന്റിൽ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. കൊല്ലപ്പെട്ട ലാദന്‍ രക്തസാക്ഷിത്വം വരിക്കുകയായിരുന്നെന്ന് ഇമ്രാന്‍ ഖാന്‍ അസംബ്ലിയില്‍ പറഞ്ഞു. 2011 മേയ് 1 – ന് പാകിസ്താനില്‍ അമേരിക്ക നടത്തിയ സൈനിക ഓപ്പറേഷനില്‍ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടത്..പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ ഒളിവില്‍പാര്‍പ്പിച്ചിരുന്ന ലാദനെ അമേരിക്കന്‍ സൈന്യം വധിക്കുകയായിരുന്നു.
അമേരിക്കയുടെ വെളിപ്പെടുത്തലുകളനുസരിച്ച്, ഇസ്ലാമാബാദില്‍ നിന്നും 50കി.മീ. മാത്രം അകലെ അബോട്ടാബാദ് എന്ന സ്ഥലത്ത് കോടികള്‍ വിലമതിക്കുന്ന ഒരു മൂന്നു നില ബംഗ്ലാവിലായിരുന്നു അദ്ദേഹത്തെ കണ്ടെത്തിയത്. പാക് മിലിട്ടറി അക്കാഡമിയില്‍ നിന്നും 1.21കി.മീ. മാത്രം അകലെയാണ് ഈ ബംഗ്ലാവ്. അമേരിക്കയുടെ നേവി സീലുകളും സി.ഐ.എയും ഉള്‍പ്പെട്ട 79 അംഗ കമാന്‍ഡോ സംഘം നാല് ഹെലിക്കോപ്റ്ററുകളിലായി ഇറങ്ങിയാണ് ആക്രമണം നടത്തിയത്.
‘ഓപ്പറേഷന്‍ ജെറോനിമോ’ എന്നായിരുന്നു ഈ രഹസ്യ ദൗത്യത്തിന്റെ പേര്. പിന്നീട് ‘ഓപ്പറേഷന്‍ നെപ്റ്റിയൂണ്‍ സ്റ്റാര്‍’ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ആക്രമണം നടക്കുമ്ബോള്‍ ഭാര്യമാരും കുട്ടികളുമടക്കം 18 പേരോളം ആ ബംഗ്ലാവിലുണ്ടായിരുന്നു. ലാദനെ കൂടാതെ മൂന്നു പുരുഷന്മാരും ഒരു സ്ത്രീയും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതിനെ ആണ് ഇമ്രാൻ ഖാൻ അപലപിച്ചത്.
“അമേരിക്കക്കാര്‍ അബോട്ടാബാദില്‍ എത്തി ലാദനെ കൊന്നു, രക്തസാക്ഷി ആക്കി. അതിനു ശേഷം എന്തു സംഭവിച്ചു. ലോകം മുഴവന്‍ നമ്മളെ കുറ്റപ്പെടുത്തി. നമ്മുടെ ഒരു സുഹൃത്ത് രാജ്യം നമ്മളെ പോലും അറിയിക്കാതെ രാജ്യത്തു വന്നു ഒരാളെ കൊന്നു. തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ 70,000 പാക്കിസ്ഥാനികള്‍ മരിച്ചു”. ഇമ്രാൻ കൂട്ടിച്ചേർത്തു.
കൊല്ലപ്പെട്ടവരില്‍ ലാദന്റെ ഒരു ഭാര്യയും ഒരു മകനും അടങ്ങുന്നുവെന്ന് അമേരിക്ക അറിയിച്ചു. ആക്രമണം പാകിസ്താന്റെ അറിവോ സമ്മതമോ കൂടാതെയായിരുന്നുവെന്ന് ഒരു യു.എസ്. ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഉസാമയുടെയും മകന്റെയും മൃതദേഹങ്ങള്‍ കടലില്‍ മറവുചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കരയില്‍ സംസ്‌കരിച്ചാല്‍ ലാദന്റെ സ്മാരകം ഉയരുമെന്ന ഭയത്താലാണ് അമേരിക്ക ഈ നടപടി സ്വീകരിച്ചത്.
PM Pakistan Imran Khan considers Osama bin Laden a martyr. pic.twitter.com/tax0t3V5wg
— Naila Inayat नायला इनायत (@nailainayat) June 25, 2020
Post Your Comments