Latest NewsKeralaNews

സമൂഹവ്യാപന ഭീതി; നിരീക്ഷണത്തിൽ കഴിയുന്നവർ രഹസ്യമായി ജോലിക്ക്; വടക്കന്‍ കേരളത്തില്‍ കർശന നടപടികളുമായി പോലീസ്

കോഴിക്കോട് : വടക്കന്‍ കേരളത്തില്‍ സമൂഹ വ്യാപന സാധ്യത തള്ളാതെ അധികൃതർ. ഇന്ന് മുതൽ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ഒരുങ്ങുകയാണ് പോലീസ്. കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ രഹസ്യമായി ജോലിക്ക് ഇറങ്ങുകയും പിന്നീട് രോഗം സ്ഥിരീകരിച്ചതോടെ സമൂഹത്തിനൊന്നാകെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടികളും സ്വീകരിച്ചു തുടങ്ങി.

കോവിഡ് രോഗികളുടെ എണ്ണം കണ്ണൂര്‍, മലപ്പുറം , കോഴിക്കോട് ജില്ലകളില്‍ വര്‍ധിക്കുന്നതിനെ ജില്ലാ ഭരണകൂടങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്. മാര്‍ക്കറ്റുകളിലും ഷോപ്പുകളിലുമൊന്നും സാമൂഹ്യ അകലം പാലിക്കുന്നില്ലെന്ന് വ്യക്തമായതോടെ കര്‍ശന നിയമനടപടികളുമായി രംഗത്തുവരാനാണ് പൊലീസിന്‍റെ നീക്കം.

മലപ്പുറം ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ കോഴിക്കോട് പുതിയാപ്പയില്‍ ലോറിഡ്രൈവറായി അഞ്ചു ദിവസം എത്തുകയും മറ്റൊരാള്‍ മലപ്പുറം ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലടക്കം എത്തുകയും ചെയ്തിരുന്നു. ഇവര്‍ക്ക് രണ്ട് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ആ മേഖലകള്‍ കണ്ടെയ്മെന്‍റ് സോണ്‍ ആക്കേണ്ട സാഹചര്യവും ഉണ്ടായി. നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്ത അഞ്ചുലക്ഷം പ്രവാസികളില്‍ ഇനിയും നാലുലക്ഷത്തോളം പേര്‍ നാട്ടിലേക്ക് മടങ്ങാന്‍ ഉള്ളതിനാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമെന്ന് പ്രതിപക്ഷ കക്ഷികളും പറയുന്നു.

ALSO READ: പിന്നിൽ വൻ റാക്കറ്റ്? നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നിരവധി പെൺകുട്ടികൾ പരാതിയുമായി എത്തി

വിദേശങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നത് പ്രായോഗികമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതോടെ സംസ്ഥാനം വിട്ടുവീഴ്ചകള്‍ക്ക് തയാറായെങ്കിലും കൃത്യമായ പദ്ധതികളൊന്നും ഇപ്പോഴും പ്രഖ്യാപിക്കാത്തത് ആശങ്ക സൃഷ്ടിക്കുന്നു. വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഹോം ക്വാറന്‍റൈന്‍ സാധ്യമല്ലെന്ന് അധികൃതരെ അറിയിച്ചാല്‍ പോലും ഇന്‍സ്റ്റിട്യൂഷന്‍ ക്വാറന്‍റൈന്‍ നടത്താന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ പോലും അവസരമില്ലാതെ അവര്‍ അഞ്ചും ആറും മണിക്കൂറുകള്‍ ബസിനുള്ളില്‍ കഴിച്ചു കൂട്ടേണ്ട സ്ഥിതിയും സംജാതമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button