Latest NewsKeralaNews

നല്ല നാടൻ ഫുഡ് ഉണ്ടാക്കാൻ അറിയുന്ന ഫീമെയിൽ കുക്കിനെ വേണമെന്ന് ഗോപി സുന്ദർ: പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

നല്ല നാടൻ ഫുഡ് ഉണ്ടാക്കാൻ അറിയുന്ന ഫീമെയിൽ കുക്കിനെ വേണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട സംഗീത സംവിധായകൻ ഗോപി സുന്ദറിന് പൊങ്കാലയിട്ട് ആരാധകർ. ‘വീട്ടിലേക്ക് ഒരു പെൺ കുക്കിനെ വേണം. നല്ല നാടൻ ഫുഡ് ഉണ്ടാക്കാൻ അറിയാവുന്ന ആളു മതി. വിശദാംശങ്ങൾ മെയിൽ ഐഡിയിലേക്ക് അയയ്ക്കുക’ എന്നായിരുന്നു ഗോപി സുന്ദറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രസകരമായ കമന്റുകളും ഇതിന് താഴെ വരുന്നുണ്ട്. പാടാൻ അവസരം തന്നാൽ കുക്ക് ആകാമെന്നും നല്ല നാടൻ ഫുഡ് ഉണ്ടാക്കാൻ അറിയുന്നവർക്ക് ഈ മെയിൽ ഐഡി ഒന്നും ഉണ്ടാകില്ലെന്നുമാണ് കമന്റുകൾ വരുന്നത്. ഗോപിസുന്ദർ വീട്ടിലേക്ക് പെണ്ണുങ്ങളെ തിരയുന്നു എന്ന വാർത്ത വന്നാൽ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് മറ്റൊരാൾ വ്യക്തമാക്കുന്നത്. വീട്ടിലേക്കു നല്ല നാടൻ ഭക്ഷണം ഉണ്ടാക്കുന്ന ഒരാളിനെ ആവശ്യമുണ്ടെന്നു നമ്മുടെ പാവം ഗോപിച്ചേട്ടൻ പറഞ്ഞിട്ട് മിക്കവരും അദ്ദേഹത്തിന്റെ പാട്ടിനെ കുറിച്ചാ പറയുന്നേ എന്നും ഒരാൾ പറയുന്നു.

Read also: ചൈനയുമായി അടുത്ത ബന്ധമുള്ളതിനാലാണോ സെമിനാറിൽ പങ്കെടുക്കാൻ ‘ടീച്ചർ’ ക്ഷണിക്കപ്പെട്ടത്? കോവിഡാണ്, മിണ്ടരുത് എന്ന ഭയപ്പെടുത്തലൊന്നും ഇങ്ങോട്ടുവേണ്ടെന്ന് കെ.എം.ഷാജി

shortlink

Related Articles

Post Your Comments

Related Articles


Back to top button