ബെംഗളൂരു: കൊവിഡ് രോഗിയും പൊലീസ് കേസ് പ്രതിയുമായ യുവാവ് സെക്യൂരിറ്റിയുടെ ശരീരത്തില്‍ തുപ്പിയതിന് ശേഷം ആശുപത്രിയില്‍ നിന്നും ഓടിരക്ഷപ്പെട്ടു. ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ഇന്നലെയാണ് സംഭവം നടന്നത്.കൊവിഡ് ചികിത്സയിലിരിക്കുന്ന രോഗി ആശുപത്രിയില്‍ നിന്നും രക്ഷപ്പെടുന്നത് ബെംഗളൂരുവില്‍ ഇതാദ്യത്തെ സംഭവമാണ്.
ചൊവ്വാഴ്ചയാണ് യുവാവ് ആശുപത്രിയില്‍ അഡ്മിറ്റായത്. ഒരു ആക്രമണവുമായി ബന്ധപ്പെട്ട് ഇയാളുടെ പേരില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ടെന്നും യുവാവിനെ കാണാതായതിനെത്തുടര്‍ന്ന് അന്വേഷണം നടക്കുന്നുണ്ടെന്നും ബെംഗളൂരു ഡെപ്യൂട്ടി കമ്മീഷണര്‍ രോഹിണി സെപാത് കട്ടോച്ച് പറഞ്ഞു.
മുന്‍പ്, ബെംഗളൂരുവില്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് റോഡ്‌ഷോ നടത്തിയ ജെ.ഡി.എസ് നേതാവ് ഇമ്രാന്‍ പാഷയെ ജൂണ്‍ ഏഴിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പാഷ രോഗമുക്തി നേടി ഡിസ്ചാര്‍ജ് ആയതോടെ ഇദ്ദേഹത്തെ സ്വീകരിക്കാന്‍ നിരവധി ആളുകള്‍ തടിച്ചുകൂടുകയും റോഡ്‌ഷോ നടത്തുകയും ചെയ്തിരുന്നു.
Post Your Comments