കുവൈറ്റ് സിറ്റി : കോവിഡ് ഭേദമാകുന്നവരെക്കാൾ , രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുവൈറ്റിൽ വീണ്ടും വർദ്ധിക്കുന്നു. 909 പേർക്ക് കൂടി വ്യാഴാഴ്ച്ച രോഗം സ്ഥിരീകരിച്ചു, ഇതിൽ 479പേർ കുവൈറ്റികളും, 430പേർ വിദേശികളുമാണ്. രണ്ടു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 42,788ഉം, മരണസംഖ്യ 339ഉം ആയി. 558പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 33,367 ആയി ഉയർന്നു. നിലവിൽ 9082 പേരാണ് ചികിത്സയിലുള്ളത്. 152 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഫർവാനിയ ഗവർണറേറ്റിൽ 243, ജഹ്റ ഗവർണറേറ്റിൽ 243, അഹ്മദി ഗവർണറേറ്റിൽ 176, ഹവല്ലി ഗവർണറേറ്റിൽ 150, കാപിറ്റൽ ഗവർണറേറ്റിൽ 97 എന്നിങ്ങനെയാണ് പുതിയ കോവിഡ് ബാധിതരുടെ എണ്ണം.
ഒമാനിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം തുടർച്ചയായ നാലാം ദിനവും ആയിരത്തിന് മുകളിൽ. 1366 പേർക്ക് കൂടി വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു. 686 പേർ പ്രവാസികളും 680 പേർ സ്വദേശികളുമാണ്. രണ്ടു പേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 34902ഉം, മരണസംഖ്യ 144ഉംആയി.548 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 18520ആയി ഉയർന്നു.
16238 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്. 40 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 417 ആയി. ഇതിൽ 107 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. പുതിയ രോഗികളിൽ 751 പേർ മസ്‌ക്കറ്റ് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. . ഇതോടെ മസ്കറ്റ് ഗവർണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 24173 ആയി. 13206 പേർക്കാണ് ഇവിടെ അസുഖം ഭേദമായത്. മരണപ്പെട്ടതിൽ 104 പേരും മസ്കത്തിൽ ചികിത്സയിലിരുന്നവരാണ്.
Post Your Comments