തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 152പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണിത്. തുടർച്ചയായ ആറാം ദിനമാണ് രോഗികളുടെ എണ്ണം 100കടക്കുന്നത്. പത്തനംതിട്ട-25, കൊല്ലം-18, കണ്ണൂർ-17, പാലക്കാട്-16, ആലപ്പുഴ-15, തൃശൂർ-15, മലപ്പുറം-10,എറണാകുളം-8,കോട്ടയം-7, ഇടുക്കി-6, കാസർഗോഡ്-6, തിരുവനന്തപുരം-4 എന്നിങ്ങനെയാണ് ജില്ലാ തിരിച്ചുള്ള കണക്കുകൾ. ഇതിൽ 98പേർ വിദേശത്തു നിന്നും വന്നവർ(കുവൈറ്റ്-49, യു.എ.ഇ.-22,സൗദി അറേബ്യ-12, ഒമാൻ-5, ഖത്തർ-4, ബഹറിൻ-2, താജിക്കിസ്ഥാൻ- 2, മലേഷ്യ-1, നൈജീരിയ-1), 48പേർ മറ്റു സംസ്ഥാനങ്ങളിൽ (ഡൽഹി-15, പശ്ചിമബംഗാൾ-12, മഹാരാഷ്ട്ര-5, തമിഴ്‌നാട്-5, കർണാടക-4, ആന്ധ്രാപ്രദേശ്-3, ഗുജറാത്ത്-1, ഗോവ-1 ) നിന്നും വന്നവർ, എട്ടു പേർക്ക് സമ്പർക്കം വഴിയാണ് രോഗം പകർന്നത്.
81പേർക്ക് രോഗമുക്തി. കോഴിക്കോട് ജില്ലയിൽ നിന്നുള്ള 35 പേരുടെയും (കണ്ണൂർ-2), ആലപ്പുഴ ജില്ലയിൽ നിന്നുള്ള 13 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 10 പേരുടെയും (കാസർഗോഡ്-3, ആലപ്പുഴ-1, മലപ്പുറം-1), മലപ്പുറം ജില്ലയിൽ നിന്നുള്ള 7 പേരുടെയും (തൃശൂർ1), എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നുള്ള 4 പേരുടെ വീതവും, കോട്ടയം ജില്ലയിൽ നിന്നുള്ള 3 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 2 പേരുടെയും, കൊല്ലം, പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ നിന്നുള്ള ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 4941 സാമ്ബിളുകള്‍ ഇന്ന് പരിശോധിച്ചത്. 3603 പേര്‍ക്ക് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 1691 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 154759 പേരാണ് നിരീക്ഷണത്തിലുള്ളത്. 2282 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 288 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 148827 സാമ്പിളുകള്‍ പരിശോധനക്കയച്ചു. 4005 സാമ്പിളുകളുടെ ഫലം വരാനുണ്ട്. മുന്‍ഗണനാ വിഭാഗത്തിലെ 40537 സാമ്പിളുകള്‍ ശേഖരിച്ചു. 39113 നെഗറ്റീവായി. ആകെ ഹോട്ട് സ്പോട്ടുകള്‍ 111.
ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കരിയ്ക്കകം (കണ്ടൈൻമെന്റ് സോൺ വാർഡ് 91), കടകംപള്ളി (92), എറണാകുളം ജില്ലയിലെ ശ്രീമൂല നഗരം (1, 7, 9, 10, 11, 12), മലപ്പുറം ജില്ലയിലെ താനൂർ (26, 30, 31), കണ്ണൂർ ജില്ലയിലെ ചിറയ്ക്കൽ (23), കണ്ണൂർ ജില്ലയിലെ ചിറ്റാരിപ്പറമ്പ് (13), കുറുമാത്തൂർ (2), കോളച്ചേരി (5), കൂത്തുപറമ്പ് മുൻസിപ്പാലിറ്റി (25), മാലൂർ (3,12), മൊകേരി (5), പെരളശേരി (12), ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റി (26), ആലപ്പുഴ ജില്ലയിലെ ആലപ്പുഴ മുൻസിപ്പാലിറ്റി (50) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. 14 പ്രദേശങ്ങളെ കണ്ടൈമെന്റ് സോണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ കുറുവ (കണ്ടൈൻമെന്റ് സോൺ വാർഡ് 9, 10, 11, 12, 13), എടപ്പാൾ (7, 8, 9, 10, 11, 17, 18), മൂർക്കനാട് (2,3), വട്ടക്കുളം (12, 13, 14), കണ്ണൂർ ജില്ലയിലെ ആന്തൂർ മുൻസിപ്പാലിറ്റി (5), ചെമ്പിലോട് (1), ചെറുപുഴ (14), ചൊക്ലി (2, 9), ധർമ്മടം (13), എരുവേശി (12), കണിച്ചാർ (12), കണ്ണപുരം (1), നടുവിൽ (1), പന്ന്യന്നൂർ (6) എന്നിവയേയാണ് ഒഴിവാക്കിയത്. നിലവിൽ ആകെ 111 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
Post Your Comments