കാത്തിരിപ്പുകൾക്കൊടുവിൽ ഐഓഎസിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ച് ആപ്പിള്‍. ഐഓഎസ് 13ന്റെ പിന്‍ഗാമി ഐഓഎസ് 14നെയാണ് വാര്‍ഷിക വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ആപ്പിൾ അവതരിപ്പിച്ചത്.
പുതിയ രൂപകല്‍പനയിലുള്ള ഐഫോണ്‍ ഹോം സ്‌ക്രീന്‍, പിക്ചര്‍ ഇന്‍ പിക്ചര്‍ വീഡിയോ, മെച്ചപ്പെട്ട വിഡ്ജെറ്റുകള്‍, ആപ്പുകള്‍ മികച്ച രീതിയില്‍ ക്രമീകരിക്കാനുള്ള ആപ്പ് ലൈബ്രറി, പുതിയ സിരി ഇന്റര്‍ഫെയ്സ് തുടങ്ങിയവയാണ് ഐഓഎസ് 14-ന്റെ പ്രധാന പ്രത്യേകതകൾ. ഹോം സ്‌ക്രീന്‍ കേന്ദ്രീകരിച്ചാണ് ഐഓഎസ് 14-ന്റെ പ്രധാന ഫീച്ചറുകളെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ പുതിയ ഒരു ട്രാന്‍സ്ലേഷന്‍ ആപ്പ്, ഐ ഫോണ്‍ ഉപയോഗിച്ച് കാര്‍ അണ്‍ലോക്ക് ചെയ്യാനുള്ള സൗകര്യവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഐഓഎസ് 14-ന്റെ ഡെവലപ്പര്‍ പതിപ്പ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പബ്ലിക് ബീറ്റ പതിപ്പ് ജൂലായില്‍ പുറത്തിറക്കും. ഐഒഎസിന്റെ അന്തിമ പതിപ്പ് ഐഫോണ്‍ 12 ഫോണിനൊപ്പമായിരിക്കും പുറത്തിറക്കുകയെന്നാണ് റിപ്പോർട്ട്. ഐഓഎസ് 13 പ്രവര്‍ത്തിക്കുന്ന എല്ലാ ഐഫോണുകളിലും ഐഓഎസ് 14 പ്രവര്‍ത്തിക്കും.
Post Your Comments