CricketLatest NewsNewsSports

ക്രിക്കറ്റ് തറവാട്ടു മുറ്റത്തു പോയി കപിലിന്റെ ചെകുത്താന്മാര്‍ ഇന്ത്യക്ക് കന്നികിരീടം സമ്മാനിച്ചിട്ട് ഇന്നേക്ക് 37 വര്‍ഷം

മുംബൈ: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ കിരീടനേട്ടത്തിന് ഇന്ന് 37 വയസ്. 1983 ജൂണ്‍ 25 നാണ് ഇന്ത്യ ആദ്യമായി ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. അന്ന് ഫൈനലില്‍ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിലവിലെ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ 43 റണ്‍സിന് പരാജയപ്പെടുത്തിയായിരുന്നു കപില്‍ ദേവും സംഘവും ചരിത്രം കുറിച്ചത്. ഏകദിന ലോകകപ്പിന്റെ മൂന്നാം പതിപ്പിലാണ് കപിലിന്റെ ചെകുത്താന്മാര്‍ ഇന്ത്യക്ക് കന്നികിരീടം സമ്മാനിച്ചത്.

ഒരു അറ്റത്ത്, ഗോര്‍ഡന്‍ ഗ്രീനിഡ്ജ്, ഡെസ്മണ്ട് ഹെയ്ന്‍സ്, വിവിയന്‍ റിച്ചാര്‍ഡ്‌സ്, ക്ലൈവ് ലോയ്ഡ്, മാല്‍ക്കം മാര്‍ഷല്‍, സര്‍ ആന്‍ഡി റോബര്‍ട്ട്‌സ്, ജോയല്‍ ഗാര്‍ണര്‍, മൈക്കല്‍ ഹോള്‍ഡിംഗ് തുടങ്ങിയവരും മറ്റേ അറ്റത്ത് കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള യുവതാരങ്ങളുമായിരുന്നു.

ഇന്ത്യന്‍ ടീമിനെ വെസ്റ്റ് ഇന്‍ഡീസ് 183 റണ്‍സിന് പുറത്താക്കിയപ്പോള്‍, വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പ് കിരീട വിജയങ്ങളില്‍ ഹാട്രിക്ക് നേടി ചരിത്രം കുറിക്കുമെന്ന് തോന്നിയ നിമിഷങ്ങള്‍. ആന്‍ഡി റോബര്‍ട്ട്‌സ് മൂന്ന് വിക്കറ്റും മാല്‍ക്കം മാര്‍ഷല്‍, മൈക്കല്‍ ഹോള്‍ഡിംഗ്, ലാറി ഗോമസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. 38 റണ്‍സെുത്ത കെ ശ്രീകാന്തായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

എന്നാല്‍ യഥാര്‍ത്ഥ പോരാട്ട വീര്യം ഇന്ത്യ കാണിച്ചു കൊടുത്തു. പിന്നാലെ ബാറ്റിങ്ങിനെത്തിയ വിന്‍ഡീസിന് ബല്‍വിന്ദര്‍ സന്ധുവിലൂടെ ആദ്യ പ്രഹരമേല്‍പിച്ചു. തുടര്‍ന്ന് മദന്‍ ലാല്‍ പ്രധാന ബാറ്റ്‌സ്മാന്മാരായ വിവിയന്‍ റിച്ചാര്‍ഡ്‌സിനെ (33) യും ഡെസ്മണ്ട് ഹെയ്ന്‍സിനെയും പുറത്താക്കി വിന്‍ഡീസിനെ 57/3 എന്ന നിലയിലാക്കി. ബാറ്റിംഗ് ഇതിഹാസം വിവ് റിച്ചാര്‍ഡ്സിനെ കപില്‍ അവിശ്വസനീയമായി കൈയില്‍ ഒതുക്കിയപ്പോള്‍ തന്നെ ഇന്ത്യയ്ക്ക് ഏറെ ആശ്വാസകരമായിരുന്നു. ലോയ്ഡിനെ റോജര്‍ ബിന്നി പുറത്താക്കിയപ്പോള്‍ വിന്‍ഡീസ് 66/5 എന്ന നിലയില്‍.

ഒടുവില്‍ മൊഹീന്ദര്‍ അമര്‍നാഥ് മൈക്കല്‍ ഹോള്‍ഡിംഗിന്റെ അവസാന വിക്കറ്റ് നേടി ഇന്ത്യക്ക് ലോകകപ്പ് കിരീടം നേടിക്കൊടുത്തു. വെസ്റ്റ് ഇന്‍ഡീസിനെ 43 റണ്‍സിന് തോല്‍പ്പിച്ച് മത്സരത്തില്‍ വിജയിക്കുകയും ഇന്ത്യ ആദ്യ ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട നിമിഷം. ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലെ ബാല്‍ക്കണിയില്‍ കപില്‍ ദേവ് ട്രോഫി ഉയര്‍ത്തുന്നത് എല്ലാ ഇന്ത്യന്‍ ആരാധകര്‍ക്കും ആസ്വദിക്കാനുള്ള ഒരു ചിത്രമായി അവശേഷിക്കുന്നു.

ഫൈനലില്‍ 26 റണ്‍സും മൂന്ന് വിക്കറ്റും നേടിയ മൊഹീന്ദര്‍ അമര്‍നാഥിനെ മാന്‍ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തു. ഇന്ത്യന്‍ ക്രിക്കറ്റിനും ഇന്ത്യക്കാര്‍ക്കും ഇത് വഴിത്തിരിവായിരുന്നു. വെസ്റ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയ, ന്യൂസിലാന്റ്, തുടങ്ങിയ രാജ്യങ്ങള്‍ ക്രിക്കറ്റില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഒരു സമയത്തായിരുന്നു ഇന്ത്യക്കാര്‍ ലോക ചാമ്പ്യന്മാരായത്. ഇന്ത്യ രണ്ട് തവണ കിരീടം നേടിയിട്ടുണ്ട്, ആദ്യം 1983 ലും പിന്നീട് 2011 ലും.

1983 ലെ ഇന്ത്യയുടെ ലോകകപ്പ് ഫൈനല്‍ ഇലവന്‍ : സുനില്‍ ഗവാസ്‌കര്‍, കെ ശ്രീകാന്ത്, മോഹിന്ദര്‍ അമര്‍നാഥ്, യശ്പാല്‍ ശര്‍മ, എസ് എം പാട്ടീല്‍, കപില്‍ ദേവ് (സി), കീര്‍ത്തി ആസാദ്, റോജര്‍ ബിന്നി, മദന്‍ ലാല്‍, സയ്യിദ് കിര്‍മാനി, ബല്‍വീന്ദര്‍ സന്ധു

shortlink

Post Your Comments


Back to top button