Latest NewsNewsIndia

‘ബോയ്കോട്ട് ചൈന’; വൈദ്യുതി വകുപ്പിൽ ചൈനീസ് നിർമിത ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി യോഗി സർക്കാർ

. ഗാൽവൻ വാലിയിൽ ചൈന ഇന്ത്യക്കെതിരെ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ത്യ മുഴുവനും ‘ബോയ്‌കോട്ട് ചൈന’ ക്യാമ്പയിൻ ആളിക്കത്തുകയാണ്

ലക്നൗ: രാജ്യത്ത് ‘ബോയ്കോട്ട് ചൈന’ ആഹ്വനം ശക്തമാകുന്നതിനിടെ വൈദ്യുതി വകുപ്പിൽ ചൈനീസ് നിർമിത ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി യോഗി ആദിത്യനാഥ് സർക്കാർ. വൈദ്യുതി വകുപ്പ് ചൈന നിർമിത മീറ്ററുകളടക്കമുള്ള ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി. ഗാൽവൻ വാലിയിൽ ചൈന ഇന്ത്യക്കെതിരെ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ത്യ മുഴുവനും ‘ബോയ്‌കോട്ട് ചൈന’ ക്യാമ്പയിൻ ആളിക്കത്തുകയാണ്.

ഈ സാഹചര്യത്തിലാണ് യോഗി ആദിത്യനാഥ് സർക്കാരിന്റെ പുതിയ തീരുമാനം. ഓൾ ഇന്ത്യ പവർ എഞ്ചിനീയേഴ്സ് ഫെഡറേഷന്റെ പ്രസിഡണ്ടായ ശൈലേന്ദ്ര ദൂബെ, യു.പി സർക്കാരിന്റെ ഈ തീരുമാനത്തെ അനുകൂലിച്ചു കൊണ്ട് രംഗത്തു വന്നു. ചൈനീസ് നിർമ്മിത ഉപകരണങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനാൽ ഇനി മുതൽ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ നിന്നും പവർ പ്ലാന്റുകളും ബോയിലറും അടക്കമുള്ള ഉപകരണങ്ങൾ വാങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ആത്മ നിർഭർ ഭാരത്‌ പദ്ധതി പരിപോഷിപ്പിക്കാൻ ഈ തീരുമാനങ്ങൾ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈനീസ് വിരുദ്ധ തരംഗത്തിൽ 5, 000 കോടിയുടെ 3 ചൈനീസ് പദ്ധതികൾ മഹാരാഷ്ട്ര സർക്കാരും കഴിഞ്ഞ ദിവസം നിർത്തി വെച്ചിരുന്നു. കേന്ദ്രസർക്കാരിനോട് കൂടിയാലോചിച്ചാണ്‌ ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നാണ് റിപ്പോർട്ടുകൾ. ചൈനീസ് കമ്പനികളുമായുള്ള ഒരു കരാറിലും ഇനി ഒപ്പ് വെക്കരുതെന്ന് മഹാരാഷ്ട്ര സംസ്ഥാനത്തിനോട് കേന്ദ്രം നിർദേശിക്കുകയും ചെയ്തതായി സംസ്ഥാന വ്യവസായ മന്ത്രിയായ സുഭാഷ് ദേശായ് അറിയിച്ചു.

ALSO READ: നഗ്‌ന ശരീരത്തിൽ സ്വന്തം കുട്ടികളെ കൊണ്ട് രഹ്നാ ഫാത്തിമ ചിത്ര കല നടത്തി വീഡിയോ പ്രചരിപ്പിച്ച സംഭവം; കുട്ടികൾ വളർന്നു വരുമ്പോൾ എങ്ങനെയൊക്കെ പെരുമാറിയേക്കാമെന്ന് മനോരോഗ വിദഗ്ധൻ

മഹാരാഷ്ട്രയുടെ സമ്പദ്ഘടന പൂർവനിലയിലാക്കുന്നതിന് സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്തിരുന്ന 12 പദ്ധതികളിൽ മൂന്നെണ്ണം ചൈനീസ് കമ്പനികളുമായി കൂടിച്ചേർന്നുള്ളതായിരുന്നു. ഈ കരാറുകളാണ് സംസ്ഥാനം വേണ്ടെന്ന് വെക്കാൻ തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ചേർന്ന സർവ്വകക്ഷി യോഗത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തന്റെ പിന്തുണ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button