ന്യൂഡല്‍ഹി: ആഗസ്റ്റ് പകുതി വരെ ട്രെയിന്‍ സര്‍വ്വീസുകള്‍ ഉണ്ടാകില്ല. ബുക്ക് ചെയ്ത മുഴുവന്‍ തുകയും തിരിച്ചുനല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ നിർദേശം നൽകിയിട്ടുണ്ട്. ഏപ്രില്‍ 14 നോ അതിന് മുൻപോ ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും റദ്ദാക്കാനും ടിക്കറ്റ് തുക പൂര്‍ണ്ണമായും റീഫണ്ട് ചെയ്യാനുമാണ് നിർദേശം. ജൂണ്‍ ഒന്നു മുതല്‍ പ്രത്യേകം ട്രെയിനുകള്‍ ആരംഭിച്ചിരുന്നെങ്കിലും മുൻകരുതൽ നടപടികൾ സ്വീകരിച്ചാണ് സർവീസ് നടത്തുന്നത്.
Read also: ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ റോഡ് നിര്‍മാണം വേഗത്തിലാക്കി ഇന്ത്യ
മാസ്‌കുകള്‍, ഫെയ്സ് ഷീല്‍ഡുകള്‍, ഹെഡ് കവറുകള്‍, ഹാന്‍ഡ് ഗ്ലൗസുകള്‍, സാനിറ്റൈസര്‍, സോപ്പ് എന്നിവ എല്ലാ സ്റ്റാഫുകള്‍ക്കും നല്‍കിയാണ് സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ടി.ടി.ഇമാര്‍ ടൈയും കോട്ടും ധരിക്കണമെന്ന് നിര്‍ബന്ധമില്ല. പേരും പദവി സൂചിപ്പിക്കുന്ന ബാഡ്ജും ധരിക്കണമെന്ന് മാത്രമേ നിർദേശം നൽകിയിരുന്നുള്ളു.
Post Your Comments