KeralaLatest NewsNews

പിപിഇ കിറ്റ് മതി എന്ന നിബന്ധനയും പ്രവാസികളെ ബുദ്ധിമുട്ടിക്കുമെന്ന് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ​രി​ശോ​ധ​ന ഇ​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു മ​ട​ങ്ങു​ന്ന​വ​ര്‍​ക്ക് പി​പി​ഇ കി​റ്റ് മ​തി​യെന്ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​നെ​തി​രെ വിമർശനവുമായി രമേശ് ചെന്നിത്തല. പ്രവാസികള്‍ക്ക് പിപിഇ കിറ്റ് മതിയെന്ന തീരുമാനം സര്‍ക്കാറിന്റെ മുഖം രക്ഷിക്കാനാണ്. പിപിഇ കിറ്റുകള്‍ പ്രവാസി സംഘടനകള്‍ സൗജന്യമായി വിതരണം ചെയ്യുന്നതാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ സമരവും പ്രവാസി ലോകത്തിന്റെ രോഷവും കണക്കിലെടുത്താണ് ഈ തീരുമാനത്തിലെത്തിയത്. പി​പി​ഇ കി​റ്റ് സ​ര്‍​ക്കാ​രി​ന്‍റെ മു​ഖം ര​ക്ഷി​ക്കാ​നു​ള്ള തീ​രു​മാ​നം മാ​ത്ര​മാ​ണ്. അ​തി​ല്‍ സ്വാ​ഗ​തം ചെ​യ്യാ​ന്‍ ഒ​ന്നു​മി​ല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: മോദി സര്‍ക്കാര്‍ കോവിഡും പെട്രോള്‍- ഡീസല്‍ വിലവര്‍ധനയും അണ്‍ലോക്ക് ചെയ്തിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി

​ര്‍​ക്കാ​രി​ന്‍റെ പു​തി​യ നി​ബ​ന്ധ​ന​യും പ്ര​വാ​സി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കും. സര്‍ക്കാര്‍ തുടക്കം മുതല്‍ പ്രവാസികള്‍ വരരുത് എന്ന മനോഭാവത്തോടെയാണ് പ്രവര്‍ത്തിച്ചത്. ഗള്‍ഫില്‍ 300 മലയാളികളാണ് മരിച്ചത്. നേരത്തെ ആലോചിച്ച് കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ഇത്രയും പേര്‍ മരിക്കില്ലായിരുന്നു. തീരുമാനമെടുക്കുമ്പോള്‍ സ്വീകരിക്കേണ്ട അവധാനത സര്‍ക്കാരിന് പ്രവാസികളുടെ കാര്യത്തില്‍ ഉണ്ടായിരുന്നില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button