തിരുവനന്തപുരം: പ്രവാസികളുടെ മടക്കയാത്രക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പരിശോധന സൗകര്യമുള്ള രാജ്യങ്ങളില്‍നിന്നും എത്തുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
Read Also : സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം കോവിഡ് കേസുകൾ പത്തനംതിട്ടയിൽ
യാത്രാ സമയത്തിന് 72 മണിക്കൂര്‍ മുന്‍പായിരിക്കണം കോവിഡ് പരിശോധന നടത്തേണ്ടത്. പരിശോധനാ റിപ്പോര്‍ട്ടിന് സാധുത 72 മണിക്കൂര്‍ ആയിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വ്യാഴാഴ്ച മുതല്‍ ചാര്‍ട്ടേര്‍ഡ്, സ്വകാര്യ, വന്ദേഭാരത് വിമാനങ്ങളില്‍ കേരളത്തിലേക്ക് വരുന്നവര്‍ക്ക് ഇക്കാര്യം നിര്‍ബന്ധമാക്കി. പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങാന്‍:
കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലവരും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം എത്തിച്ചേരുന്ന വിമാനത്താവളത്തില്‍ ആരോഗ്യവിഭാഗത്തിന്റെ സ്‌ക്രീനിംഗിന് വിധേയമാകണം വിദേശത്ത് പരിശോധനയക്ക് വിധേയമാകാത്ത എല്ലാ യാത്രക്കാരും റാപ്പിഡ് ആന്റിബോഡി പരിശോധനയക്ക് വിധേയരാകണം
ഫലം പോസിറ്റീവ് ആയാല്‍ ആര്‍ടിപിസിആര്‍/ ട്രൂനാറ്റ് ടെസ്റ്റിന് സന്നദ്ധരാകണം
എല്ലാ യാത്രക്കാരും 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകണം
എല്ലാ രാജ്യങ്ങളില്‍നിന്നും എത്തുന്നവര്‍ എന്‍ 95 മാസ്‌ക്, ഫേസ് ഷീല്‍ഡ്, കൈയുറ എന്നിവ ധരിക്കണം. കൈകള്‍ ഇടയ്ക്കിടെ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കണം
Post Your Comments