ശ്രീനഗര്‍: ഒരാഴ്ചയിലേറെയായി കാണാതിരുന്ന ശ്രീനഗറിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ ഹിലാല്‍ അഹ്മദ് ദാര്‍ ഭീകരവാദ സംഘടനയായ ഹിസ്‌ബുള്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നതായി ജമ്മു കാശ്‌മീര്‍ പൊലീസ് വെളിപ്പെടുത്തി. സര്‍ക്കാരിനോട് കുടുംബാംഗങ്ങള്‍ നടത്തിയ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹിലാലിന് ഹിസ്ബുള്‍ അംഗങ്ങളായ പലരുമായും ബന്ധമുണ്ടായിരുന്നതായി കണ്ടെത്തി.
ജൂണ്‍ 13ന് മൂന്ന് ചങ്ങാതിമാര്‍ക്കൊപ്പം നരനാഗ് മേഖലയിലെ ഉയര്‍ന്നപ്രദേശത്തില്‍ ട്രെക്കിങ്ങിന് പോയതായിരുന്നു ഹിലാല്‍. കൂട്ടുകാര്‍ മടങ്ങിയെത്തിയെങ്കിലും ഇയാള്‍ മാത്രം മടങ്ങിവന്നിരുന്നില്ല. അന്നുമുതല്‍ ഹിലാലിന് വേണ്ടിയുളള അന്വേഷണത്തിലായിരുന്നു കുടുംബാംഗങ്ങള്‍.ഇയാളുടെ കുടുംബാംഗങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് തിരികെ കൊണ്ടുവരാന്‍ കഴിയുമോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
Leave a Comment