ലഖ്‌നൗ: ചായയില്‍ മധുരം കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. ഉത്തര്‍പ്രദേശ് ലഖിംപുര്‍ഖേരി ബര്‍ബാര്‍ സ്വദേശിയായ രേണുദേവി(35)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ ഭര്‍ത്താവ് ബബ്‌ലു കുമാറി(40)നായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
ഇന്നലെ രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ രേണുദേവി ഭർത്താവിന് ചായ കുടിക്കാൻ കൊടുത്തപ്പോൾ അതിൽ മധുരം കുറവാണെന്ന കാര്യത്തിൽ വഴക്കിടുകയും വഴക്ക് മൂത്തപ്പോൾ അയാൾ കത്തികൊണ്ട് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
മാതാപിതാക്കളുടെ ബഹളം കേട്ടാണ് മൂന്നു മക്കളും ഉണർന്നത്. ബഹളം കേട്ട് അടുക്കളയിലേക്ക് ഓടിയെത്തിയ മക്കൾ കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന അമ്മയെയാണ്. സംഭവത്തിൽ ബബ്ലുവിനെതിരെ കൊലകുറ്റത്തിന് പൊലീസ് കേസെടുത്തു. കൊല്ലാൻ ഉപയോഗിച്ച കത്തി കണ്ടെത്തിയെന്നും കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയെന്നും ഇയാളെ ഉടനെതന്നെ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.
ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 12 വർഷം കഴിഞ്ഞിരുന്നു. ഇവർ തമ്മിൽ ഇതുവരെയും ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്ന് മരണമടഞ്ഞ രേണുകയുടെ അച്ഛൻ പറഞ്ഞു. ബാബ്ലു നല്ല വിവേകമുള്ള മനുഷ്യനാണെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലയെന്നും ഇത്രയും ചെറിയ കാര്യത്തിന് ഇങ്ങനൊരു കൃത്യം അയാൾ ചെയ്തുവെന്ന് കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയെന്നും രേണുകയുടെ അച്ഛൻ പോലീസിനോട് പറഞ്ഞു. അതേസമയം സംഭവത്തില്‍ ബബ്‌ലുവിനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തതായി പോലീസ് പറഞ്ഞു. കൊല്ലാന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തതായും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയെന്നും പോലീസ് അറിയിച്ചു.
Post Your Comments