KeralaLatest NewsNews

കൊടും ക്രൂരത; അങ്കമാലിയിൽ അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന്‍റെ ആരോഗ്യ നില സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്

അങ്കമാലി: അങ്കമാലിയിൽ അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച നവജാത ശിശുവിന്‍റെ ആരോഗ്യ നില സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ പുറത്തു വന്നു. കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇനിയുള്ള 8 മണിക്കൂര്‍ നിര്‍ണ്ണായകമാണ്. തലയില്‍ കട്ടപിടിച്ച രക്തം തിങ്കളാഴ്ച നടത്തിയ ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. പിന്നാലെ മുലപ്പാല്‍ കുടിക്കുകയും കൈ കാലുകള്‍ അനക്കുകയും ചെയ്തിരുന്നു.

ബോധം നഷ്ടമായ നിലയിലാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. കഴിഞ്ഞ പതിനെട്ടാം തീയതി പുലർച്ചെയാണ് 54 ദിവസം പ്രായമായ പെൺകുഞ്ഞിനെ അച്ഛൻ കാലിൽ പിടിച്ച് ചുഴറ്റി കട്ടിലിലേക്ക് എറിഞ്ഞത്. സംഭവം നടന്ന് ആറ് ദിവസത്തിന് ശേഷവും കോലഞ്ചേരിയിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് കുഞ്ഞിപ്പോൾ ഉള്ളത്.

ALSO READ: പാകിസ്താനേക്കാള്‍ അപകടകാരി ചൈന; ഇന്ത്യ ചൈന വിഷയത്തില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തിയ പ്രധാനമന്ത്രിയുടെ ജനസമ്മതി വര്‍ദ്ധിച്ചുവെന്ന് സര്‍വ്വേ

തലയിൽ കട്ട പിടിച്ച രക്തം കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. ഇന്നലെ കുട്ടി തനിയെ അമ്മയുടെ മുലപ്പാൽ കുടിച്ച് തുടങ്ങി. പരിക്കേറ്റ ശേഷം ആദ്യമായിട്ടാണ് കുട്ടി തനിയെ മുലപ്പാൽ കുടിക്കുന്നത്. അച്ഛൻ ഷൈജു തോമസ് റിമാൻഡിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button