തിരുവനന്തപുരം : കൊറോണ കാലത്ത് സംസ്ഥാന സർക്കാരിനെക്കുറിച്ചുള്ള വ്യാജവാർത്തകളും സന്ദേശങ്ങളും കണ്ടെത്തുന്നതിന് ഫാക്ട് ചെക് ഡിവിഷൻ രൂപീകരിക്കാന്‍ തീരുമാനിച്ച് സർക്കാർ.
ഐടി, പിആർഡി സെക്രട്ടറിയും പൊലീസ്,ആരോഗ്യം, റവന്യൂ മേഖലകളിലെ ഉദ്യോഗസ്ഥരും സൈബർ സുരക്ഷാ വിദഗ്ധരും രണ്ടു മാധ്യമങ്ങളിൽനിന്നുള്ള എഡിറ്റർമാരും അടങ്ങുന്നതാണ് ഫാക്ട് ചെക് ഗവേണിങ് കൗൺസിൽ.
വ്യാജ വാർത്തകളുടെയും സന്ദേശങ്ങളുടെയും നിജസ്ഥിതി ജനങ്ങളെ അറിയിക്കുകയാണ് ഫാക്ട് ചെക് ഡിവിഷന്റെ ചുമതല. ഗുരുതരമായി ബാധിക്കുന്ന വ്യാജവാർത്തകളും സന്ദേശങ്ങളും സൈബർ ഡോമിനെ അറിയിക്കും. ഫാക്ട് ചെക് ഡിവിഷന്റെ കണ്ടെത്തലുകൾ വെബ്സൈറ്റ്, സോഷ്യൽ മീഡിയ എന്നിവയിലൂടെ പ്രസിദ്ധീകരിക്കും.
Post Your Comments