ന്യൂഡല്‍ഹി: വന്ദേ ഭാരത് മിഷന്റെ ഭാഗമായി ജന്മ നാട്ടിലേക്ക് മടങ്ങിയെത്തിയ ലക്ഷക്കണക്കിന് പ്രവാസികളുടെ കണക്കുകൾ പുറത്തു വിട്ട് കേന്ദ്ര സർക്കാർ. മിഷന്റെ ഭാഗമായി 1.25 ലക്ഷം ഇന്ത്യക്കാര്‍ ആണ് നാട്ടിൽ തിരിച്ചെത്തിയത്.
ലോകമെമ്പാടും ഒറ്റപ്പെട്ടതും ദുരിതതിലായതുമായ ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ദൗത്യമായിരുന്നു വന്ദേ ഭാരത് മിഷനെന്നും കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. ജൂണ്‍ 23ന് 6,037 ഇന്ത്യക്കാര്‍ വിവിധ രാജ്യങ്ങളില്‍നിന്ന് രാജ്യത്തേയ്ക്ക് മടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം മുതല്‍ 2,50,087 ലക്ഷം പേര് മടങ്ങിയെത്തി. മേയ് ഏഴിന് ആരംഭിച്ച വന്ദേ ഭാരത് മിഷന് മൂന്നാം ഘട്ടത്തിലാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14,000 കടന്നു. 14,011 പേര്‍ക്കാണ് വൈറസ് ബാധിച്ച് ഇന്ത്യയില്‍ ജീവന് നഷ്ടമായത്. ഇവിടുത്തെ കോവിഡ് ബാധിതരുടെ എണ്ണം 4,40,215 ആയി. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്.
മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച മാത്രം 248 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇവിടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 6,531 ആയി. 3,214 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 1,39,010 പേര് മഹാരാഷ്ട്രയില്‍ രോഗബാധിതരായെന്നാണ് കണക്കുകള്‍ പറയുന്നത്.
ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ധനയാണ് ഉണ്ടായത്. 24 മണിക്കൂറിനിടെ 3,947 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികള്‍ 66,602 ആയി. ഇന്ന് മാത്രം 68 കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ മരിച്ചവരുടെ എണ്ണം 2301 ആയി.
Post Your Comments