തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് പത്തനംതിട്ടയിൽ. 25 പേർക്കാണ് ജില്ലയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 23 പേരും വിദേശത്ത് നിന്നെത്തിയവരാണ്. കുവൈറ്റില്‍ നിന്നെത്തിയ 14 പേര്‍ക്ക് രോഗം ബാധിച്ചു. ഇരവിപേരൂര്‍ സ്വദേശികളായ ഒരു കുടുബത്തിലെ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 5 വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കും രോഗം ബാധിച്ചു. ഡല്‍ഹിയില്‍ നിന്നെത്തിയ ഒരാള്‍ക്കും മഹാരാഷ്ട്രയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ ഇത് വരെ 250 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ വരെ 76 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
രണ്ടാമതായി കൊല്ലം ജില്ലയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 18 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾക്കു സമ്പർക്കത്തിലൂടെയാണു രോഗബാധ. 17 പേര്‍ വിദേശത്ത് നിന്ന് എത്തിയവർ. 8 പേർ കുവൈത്തില്‍ നിന്നും 4 പേര്‍ സൗദിയില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും 2 പേർ വീതം അബുദാബിയില്‍ നിന്നും താജിക്കിസ്ഥാനില്‍ നിന്നും എത്തി. കുവൈത്തിൽ നിന്ന് എത്തിയയാളുടെ അമ്മയും രോഗബാധിതരിൽപ്പെടും. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3603 ആയി. 1691 പേര്‍ ചികിൽസയിലുണ്ട്.
Post Your Comments