ബീജിംഗ്: കൊറോണ കാലത്തെ അനുഭവങ്ങള്‍ എഴുതി നല്‍കാന്‍ ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് ചൈന. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങാണ് പകര്‍ച്ചാവ്യാധികളെ പിടിച്ചു കെട്ടാന്‍ ചൈന എടുത്ത മുന്‍കരുതലുകളെ കുറിച്ച് എഴുതി നല്‍കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. വിദേശ വിദ്യാര്‍ഥികള്‍ക്കായി തിങ്കളാഴ്ച ടെന്‍സെന്റ് ആപ്പ് ഉപയോഗിച്ച് സെമിനാറും സംഘടിപ്പിച്ചു. ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍, ബെല്‍ജിയം, യു.എ.ഇ., ബലാറസ്, കെനിയ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ബെയ്ജിങ്ങിലെ വിദ്യാഭ്യാസ മേധാവിയുടെ നേതൃത്വത്തിലായിരുന്നു സെമിനാര്‍ നടന്നത്.
Read also: ഇടത് മുന്നണിയുമായി അടുക്കാന്‍ ശ്രമിക്കുന്നത് ഞങ്ങളല്ല: പ്രതികരണവുമായി ജോസ് കെ മാണി
നന്മകള്‍ പ്രചരിപ്പിച്ചവര്‍ക്കും സന്നദ്ധ സേവനത്തില്‍ പങ്കെടുത്തവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കാനും ബെയ്ജിങ്ങിലെ യൂണിവേഴ്സിറ്റി ഓഫ് ചൈനീസ് അക്കാദമി ഓഫ് സയന്‍സിനോടും പ്രസിഡന്റ് ഷി ജിന്‍പിങ് നിർദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവ അക്കാദമിയുടെ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കാനും നിർദേശമുണ്ട്. അതേസമയം ചൈനയുടെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നത്.
Post Your Comments