Latest NewsIndiaNews

എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങള്‍ക്ക് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയ സംഭവം: ബദല്‍ സാദ്ധ്യതകള്‍ തേടി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങള്‍ അമേരിക്കയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിയുടെ പശ്ചാത്തലത്തിൽ ബദൽ മാർഗങ്ങൾ തേടി കേന്ദ്രസര്‍ക്കാര്‍. വിമാനസര്‍വീസുകള്‍ നടത്തുന്നതിന് അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ അപേക്ഷകള്‍ പരിശോധിച്ചുവരികയാണെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.വിവിധ രാജ്യങ്ങളുമായി യോജിച്ചുള്ള ക്രമീകരണങ്ങള്‍ നടപ്പാക്കുന്നതിന്റെ സാദ്ധ്യത പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഉടന്‍ തീരുമാനമുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.

Read also: കൊറോണ കാലത്തെ അനുഭവങ്ങള്‍ എഴുതി നല്‍കാന്‍ ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച്‌ ചൈന

എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങള്‍ അമേരിക്കയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്നതിന് മുന്‍കൂര്‍ അനുമതി വേണമെന്നായിരുന്നു അമേരിക്ക വ്യക്തമാക്കിയത്. 30 ദിവസം മുൻപ് എയര്‍ ഇന്ത്യ അപേക്ഷ നല്‍കിയിരിക്കണമെന്നും നിര്‍ദേശമുണ്ട്. മുന്‍കൂര്‍ അനുമതിയില്ലെങ്കില്‍ അടുത്തമാസം 22 മുതല്‍ എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ അനുവദിക്കില്ലെന്നും അമേരിക്ക ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button