KeralaLatest NewsNews

ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും അവശിഷ്ടങ്ങളുമായി എത്തിയ നഗരസഭയുടെ വാഹനം നാട്ടുകാര്‍ തടഞ്ഞു

കായംകുളം : കോവിഡ് ക്വാറന്റീൻ കേന്ദ്രങ്ങളിൽനിന്നുള്ള മാലിന്യങ്ങൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ ജനവാസകേന്ദ്രത്തിൽ തള്ളി. കായംകുളം പട്ടണത്തിലെ വിവിധ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും അവശിഷ്ടങ്ങളുമാണ് ദേശീയപാതയുടെ പടിഞ്ഞാറുവശത്തെ നഗരസഭയുടെ സ്ഥലത്ത് ആഴ്ചകളായി തള്ളുന്നത്. എന്നാൽ കഴിഞ്ഞദിവസമാണ് മാലിന്യവുമായെത്തിയ നഗരസഭയുടെ വാഹനം നാട്ടുകാര്‍ തടഞ്ഞു. മുന്‍മന്ത്രി തച്ചടി പ്രഭാകരന് സ്മാരകം നിര്‍മിക്കാനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഗരസഭ തീരുമാനമെടുത്ത് നടപ്പാക്കാത്ത സ്ഥലത്താണ് അലക്ഷ്യമായി മാലിന്യങ്ങള്‍ തള്ളിയിരുന്നത്.

ജെ.സി.ബി. ഉപയോഗിച്ച് വലിയ കുഴിയെടുത്ത് അതിലേക്കാണ് പ്ലാസ്റ്റിക് കവറുകളിലാക്കി മാലിന്യം തള്ളിയത്. ആദ്യമെടുത്ത കുഴി നിറഞ്ഞതിനെത്തുടർന്ന് മുകളിൽ മണ്ണിടുകയും പുതിയ കുഴിയെടുക്കുകയും ചെയ്തു. മഴ ആരംഭിച്ചതോടെ കുഴിയിൽ വെള്ളം നിറയുകയും ക്വാറന്റീൻ മാലിന്യങ്ങൾ വെള്ളത്തിനുമുകളിൽ ഒഴുകി നടക്കുകയും മാലിന്യം നിക്ഷേപിച്ച കുഴിയില്‍നിന്ന് കവറുകള്‍ പുറത്ത് ചിതറിക്കിടക്കുകയുമാണ്.

കായംകുളത്തെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ താമസിപ്പിച്ചിരുന്ന ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുയും അവരെ പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഈ രോഗികളുടേതുള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് സംസ്‌കരിക്കാതെ അലക്ഷ്യമായി ജനവാസകേന്ദ്രത്തിൽ തള്ളിയിരിക്കുന്നത്. സംഭവത്തിൽ നാട്ടുകാർ നഗരസഭാ അധികൃതർക്ക് പരാതി നൽകി. അലക്ഷ്യമായി കിടക്കുന്ന ക്വാറന്റീൻ മാലിന്യങ്ങൾ ശരിയായി സംസ്‌കരിക്കും. അടിയന്തരമായി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി കൂടി മാലിന്യസംസ്‌കരണത്തിന് തീരുമാനമെടുക്കുമെന്നും നഗരസഭാ ചെയർമാൻ എൻ.ശിവദാസൻ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button