ന്യൂയോര്‍ക്ക് : ഇന്ത്യയില്‍നിന്നുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യോമഗതാഗതത്തില്‍ ഇന്ത്യ സ്വീകരിച്ച ചില നടപടികള്‍ അമേരിക്കയെ അലോസരപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ഇതാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അമേരിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് പറയുന്നത്. ഇന്ത്യയുടെ വന്ദേ ഭാരത് മിഷനിലടക്കം സര്‍വീസ് നടത്തുന്ന വിമാനങ്ങളെ ഈ നീക്കം ബാധിക്കും.
Read Also : ലോക്ക് ഡൗണിൽ വരുമാന മാര്‍ഗമില്ല; സ്കൂൾ പ്രിൻസിപ്പൽ ഇപ്പോൾ തട്ടുകടക്കാരൻ , കോവിഡ് മാറ്റിയ ജീവിതങ്ങൾ
കോവിഡ്-19 മഹാമാരിയില്‍ ലോകത്ത് പല രാജ്യങ്ങളിലും കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന്റെ ഭാഗമായാണ് വന്ദേ ഭാരത് മിഷനിലൂടെ യുഎസിലേക്കും വിമാന സര്‍വീസ് നടത്തിയിരുന്നത്. എയര്‍ ഇന്ത്യയ്ക്കു മാത്രമാണ് ഇതിന് അനുവാദം നല്‍കിയിരുന്നത്. എന്നാല്‍ എയര്‍ ഇന്ത്യ വിമാന ടിക്കറ്റുകള്‍ വിറ്റ് പണമാക്കുന്നുവെന്നാണ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വിഭാഗത്തിന്റെ (ഡിഒടി) ആരോപണം.
Post Your Comments