Latest NewsNewsInternational

സുരേഷ് ഗോപിയുടെ ഇടപെടൽ: ഓ സി ഐ കാർഡ് ഇല്ലാത്ത കുട്ടികൾക്ക് ഇനി ഇന്ത്യയിലേക്ക് വരാം

ന്യൂയോർക്ക്: കുഞ്ഞുമായി ഇന്ത്യയിലേക്ക് യാത്ര ചെയ്യാനാകാതെ ലോസ് ആഞ്ചൽസിൽ കുടുങ്ങിയ സ്റ്റുഡന്റ് വിസയിലുള്ള മലയാളി കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി എം.പി. ഓ സി ഐ കാർഡ് ഇല്ലാത്ത കുട്ടികൾക്ക് ഇനി ഇന്ത്യയിലേക്ക് യാത്ര ചെയ്യാം. സുരേഷ് ഗോപി എം.പി ഇടപെട്ടതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയം ഇതിനായി പ്രത്യേക ഓർഡിനൻസ് പുറത്തിറക്കി. തിരികെ ജന്മനാട്ടിലേക്ക് പോകുവാനുള്ള എല്ലാവഴികളും അടഞ്ഞപ്പോഴാണ് കുടുംബം എം.പിയുടെ സഹായം തേടിയത്. ടിക്കറ്റ് റിസർവേഷൻ അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയ എം.പി കുട്ടിയ്ക്ക് വിസയില്ലെന്ന് താമസിച്ചാണ് അറിഞ്ഞത്.

Read also: ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 91 ലക്ഷം കടന്നു: കൂടുതല്‍ രോഗികളുള്ളത് അമേരിക്കയിലും ബ്രസീലിലും

തുടർന്ന് ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബന്ധപ്പെട്ട സുരേഷ് ഗോപി വിവരങ്ങൾ പറയുകയും കാര്യങ്ങൾ ബോധ്യപ്പെട്ട മന്ത്രി ഇക്കാര്യം കേന്ദ്രമന്ത്രിസഭയുടെ കീഴിൽ കൊണ്ടുവരികയും അതിന് വേണ്ടി മാത്രം ഒരു ഓർഡിനൻസ് പാസാക്കുകയുമായിരുന്നു. മൈനറായ കുട്ടികൾക്ക് ഓ സി ഐ കാർഡ് ഇല്ലാതെ യാത്ര ചെയ്യാമെന്നുള്ള വിവരം നിയമപരമായി അറിയിച്ചുകൊണ്ട് മണിക്കൂറുകൾക്കകം എല്ലാ എംബസികൾക്കും കോൺസുലേറ്റുകൾക്കും കേന്ദ്രത്തിൽ അറിയിപ്പുണ്ടായി. കഴിഞ്ഞ കുറെ ആഴ്ചകളായി ഇത്തരത്തിൽ യാത്ര ചെയ്യാനാകാതെ കുടുങ്ങിപ്പോയ കുടുംബങ്ങൾക്ക് ഈ നിയമം സഹായകമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button