Latest NewsNewsIndia

യുദ്ധ വിമാനങ്ങള്‍ അതിവേഗം ലഭ്യമാക്കും; ഇന്ത്യ ചൈനീസ് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ രംഗത്ത് ഇന്ത്യക്ക് പിന്തുണയുമായി റഷ്യ

21 മിഗ് 29, 12 സുഖോയ് 30 വിമാനങ്ങളാണ് വ്യോമസേനയുടെ ഭാഗമാക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്

ന്യൂഡല്‍ഹി: ഇന്ത്യ ചൈനീസ് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ രംഗത്ത് ഇന്ത്യക്ക് പിന്തുണയുമായി റഷ്യ. യുദ്ധ വിമാനങ്ങള്‍ അതിവേഗം ലഭ്യമാക്കുമെന്ന് റഷ്യ അറിയിച്ചു. ഇന്ത്യ ആവശ്യപ്പെട്ട 33 യുദ്ധ വിമാനങ്ങള്‍ അതിവേഗം ലഭ്യമാക്കുമെന്ന് റഷ്യ അറിയിച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിലനായി റഷ്യയിലെത്തിയ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ച നടത്തും.

21 മിഗ് 29, 12 സുഖോയ് 30 വിമാനങ്ങളാണ് വ്യോമസേനയുടെ ഭാഗമാക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്. ഇതിനു പുറമേ ടി 90 ടാങ്കുകളുടെ നിര്‍മ്മാണവശ്യമായ ഉപകരണങ്ങളും കാലതാമസമില്ലാതെ ലഭ്യമാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. അതിര്‍ത്തില്‍ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ണ്ണായകമാണ് ഇന്ത്യക്ക് ഇവ രണ്ടും. 6000 കോടിയുടെ കരാറാണ് ഇന്ത്യയും റഷ്യയും തമ്മില്‍ പ്രതിരോധ രംഗത്ത് ധാരണയായിരിക്കുന്നത്.

ALSO READ: കോവിഡ് പ്രതിസന്ധി; ബെംഗളൂരു നഗരത്തിലെ മലയാളികളായ ഹോട്ടൽ ഉടമകളും ജീവനക്കാരും വരുമാനമില്ലാതെ ദുരിതത്തിൽ

അതേസമയം റഷ്യയില്‍ നിന്നു വാങ്ങുന്ന 400 ട്രയംഫ് വ്യോമ പ്രതിരോധ മിസൈലുകളും വേഗത്തില്‍ ലഭ്യമാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന വിമാനങ്ങളുടെ പരിഷ്‌കരിച്ച പതിപ്പാണിത്. 400 ട്രംഫിന്റെ 5 മിസൈലുകളാണ് ഇന്ത്യ വാങ്ങുന്നത്. ആദ്യത്തേത് ഈ വര്‍ഷം ലഭിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. 2014 ല്‍ റഷ്യയില്‍ നിന്ന് വാങ്ങിയ ഇതേ മിസൈലുകളാണ് ചൈന അതിര്‍ത്തിയില്‍ സജ്ജമാക്കിരിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button