കാഠ്മണ്ഡു: ഇന്ത്യക്കെതിരെ പ്രകോപനവുമായി നേപ്പാള്‍. ഗണ്ഡക് ഡാമിന്റെ അറ്റകുറ്റപ്പണികള്‍ നടത്താനെത്തിയ ഉദ്യോഗസ്ഥരെ നേപ്പാള്‍ തടഞ്ഞു. ഗണ്ഡക് ഡാമിന് ആകെ 36 ഗേറ്റുകളാണുള്ളത്. ഇതില്‍ 18 എണ്ണം നേപ്പാളിലാണ് ഉള്ളത്. ഇവിടെ അറ്റകുറ്റപ്പണി നടത്താനെത്തിയ ഉദ്യോഗസ്ഥരെയാണ് നേപ്പാള്‍ തടഞ്ഞത്. വെള്ളപ്പൊക്ക ഭീഷണി മുന്നില്‍ക്കണ്ടാണ് വിവിധ ഭാഗങ്ങളില്‍ നടത്തിവന്ന അറ്റകുറ്റപ്പണികൾ തടഞ്ഞതെന്നാണ് നേപ്പാളിന്റെ പ്രതികരണം.
നേപ്പാളിന്റെ നടപടി വന്‍ ദുരന്തത്തിനു കാരണമാകുമെന്ന് ജലവിഭവമന്ത്രി സഞ്ജയ് ഝാ പറഞ്ഞു. ഇതിന് മുൻപൊരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ല. ലാല്‍ ബകേയ നദിയിലുള്ള ഗന്‍ഡക് ഡാം നോ മാന്‍ ലാന്ഡിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments