കൊച്ചി: പൊതുമേഖലാ കപ്പല്‍ നിര്‍മാണ കമ്പനിയായ കൊച്ചിന്‍ ഷിപ്‌യാഡ് ലിമിറ്റഡിന്റെ മൊത്ത ലാഭം 2020 മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ 44 ശതമാനം വര്‍ധിച്ച് 137.52 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 95.44 കോടിയായിരുന്നു കമ്പനിയുടെ ലാഭം. ആകെ വരുമാനം 861.07 കോടി രൂപയായും വര്‍ധിച്ചു. കമ്പനിയുടെ ആകെ ചെലവ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 692.11 കോടിയില്‍ നിന്ന് 677.77 കോടിയായി കുറയുകയും ചെയ്തു.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ആകെ ലാഭം 632 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇത് 477 കോടിയായിരുന്നു. നേരത്തെ കൊച്ചിന്‍ ഷിപ്‌യാഡിന് 74 ശതമാനം ഓഹരി പങ്കാളിത്ത മുണ്ടായിരുന്ന ഹുഗ്ലി കൊച്ചിന്‍ ഷിപ്‌യാഡ് ലിമിറ്റഡിന്റെ ശേഷിക്കുന്ന 26 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കിയതായും കമ്പനി അറിയിച്ചു. ഇതോടെ ഹൂഗ്ലി കപ്പല്‍ശാല പൂര്‍ണമായും കൊച്ചിന്‍ ഷിപ്‌യാഡ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലായി.
Post Your Comments