Latest NewsCricketNewsSports

ഇന്ത്യന്‍ താരങ്ങള്‍ എല്ലാം പെണ്ണായി ; ആരെ ഗേള്‍ഫ്രണ്ടായി വേണമെന്ന് യുവി ; എല്ലാവര്‍ക്കും ആ സുന്ദരിയെ മതി

മുംബൈ: ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിങായി മാറിയിരിക്കുകയാണ് ഫേസ് ആപ്പിലെ ജെന്‍ഡര്‍ ചെയ്ഞ്ചിംഗ്. സ്വന്തം മുഖം മാറ്റി അതിലേക്ക് താന്‍ എതിര്‍ ലിംഗത്തിലായിരുന്നെങ്കില്‍ എങ്ങനെയിരിക്കുമെന്നാണ് ആപ്പ് കാണിക്കുന്നത്. ഇതോടെ എല്ലാവരും തങ്ങളുടെ മാറ്റിനോക്കുന്നതിന്റെ തിരക്കിലാണ്. ആണ് പെണ്ണായും പെണ്ണ് ആണായും മാറുന്നത് സെലിബ്രിറ്റികളും ആരാധകരും ഇതേറ്റെടുത്തു. ഇപ്പോള്‍ ഇതാ ക്രിക്കറ്റിലും വന്‍ഹിറ്റായിരിക്കുകയാണ് ഫേസ് ആപ്പ്.

ഒരു ക്രിക്കറ്റ് ആരാധകന്‍ ഇന്ത്യന്‍ പുരുഷ താരങ്ങളുടെ മുഖമാണ് സ്ത്രീ രൂപത്തിലേക്ക് മാറ്റി. തുടര്‍ന്ന് ഇത് ക്രിക്കറ്റ് ആരാധകരും ഏറ്റെടുത്തതോടെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗും രംഗത്തെത്തി. ക്രിക്കറ്റ് താരങ്ങള്‍ പെണ്‍മുഖത്തേക്ക് മാറിയതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. എന്നാല്‍ താരം ചോദിച്ച ചോദ്യവും വളരെ രസകരമായിരുന്നു. ‘ഈ കൂട്ടത്തില്‍ ഗേള്‍ഫ്രണ്ടായി നിങ്ങള്‍ ആരെ തിരഞ്ഞെടുക്കും?’ ഇതായിരുന്നു ഫോട്ടോയുടെ താഴെ യുവി ഉയര്‍ത്തിയ ചോദ്യം.

https://www.instagram.com/p/CBvaAqQjTen/?utm_source=ig_embed

ഉടനെ തന്നെ യുവിയുടെ പോസ്റ്റ് വലിയ ശ്രദ്ധയാണ് പിടിച്ചു പറ്റിയത്. നിരവധിപേരാണ് കമന്റുമായ് രംഗത്തെത്തിയത്. ബോളിവുഡ് താരങ്ങളും ആരാധകരും ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാരടക്കം കമന്റുമായി എത്തി. കമന്റുകളില്‍ കൂടുതലും നിറഞ്ഞത് ഭുവനേശ്വര്‍ കുമാറാണ്. കൂട്ടത്തിലെ അതീവ സുന്ദരി ഭുവിയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഹര്‍ഭജന്‍ സിങ്, ആശിഷ് നെഹ്റയുടെ ഭാര്യ റുഷ്മ, ബോളിവുഡ് താരങ്ങളായ ആശിഷ് ചൗധരി എന്നിവരെല്ലാം കമന്റുമായെത്തിയിട്ടുണ്ട്.

രോഹിത് കൊഹ്ലി, ധവാന്‍, ധോണി, ചഹാല്‍, ബുംമ്ര, ജഡേജ, ഷമി തുടങ്ങി നിരവധി ഇന്ത്യന്‍ താരങ്ങളുടെ ചിത്രമാണ് ഫേസ് ആപ്പിലൂടെ സ്ത്രീകളുടെ മുഖമാക്കി മാറ്റിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button