വാഷിംഗ്ടണ്‍: ഗാല്‍വന്‍ താഴ്വരയിലെ സംഘര്‍ഷം ചൈന ആസൂതിതമായി ചെയ്തതാണെന്ന് അമേരിക്കയുടെ രഹസ്യന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. ഇന്ത്യന്‍ സൈന്യത്തെ ആക്രമിക്കാന്‍ ചൈന തങ്ങളുടെ പട്ടാളത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇതിന് നിര്‍ദ്ദേശം നല്‍കിയതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.
Read Also : നേപ്പാൾ ഇന്ത്യയുടെ ഭാഗങ്ങൾ ചേർത്ത് ഭൂപടമുണ്ടാക്കുന്ന തിരക്കിനിടെ നേപ്പാള്‍ ഗ്രാമങ്ങള്‍ കയ്യേറി ചൈന
വെസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡിലെ ജനറല്‍ ഷാഓ സോയും മറ്റ് ചില മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരുമാണ് ഇന്ത്യന്‍ സൈന്യത്തെ ആക്രമിക്കാന്‍ പദ്ധതിയിട്ടത്. നേരത്തെയും ഇന്ത്യക്കെതിരെ നിലപാടുകള്‍ സ്വീകരിച്ചയാളാണ് ജനറല്‍ ഷാഓസോ. അമേരിക്കയുടെയും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ മുന്നില്‍ തലതാഴ്ത്തരുതെന്ന് അദ്ദേഹം മുന്‍പ് പലതവണ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കണമെന്ന ഉദ്ദേശത്തോടെയാണ് ചൈന സംഘര്‍ഷമുണ്ടാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചപ്പോള്‍ ചൈനയുടെ 35 സൈനികര്‍ കൊല്ലപ്പെട്ടതായാണ് അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നത്.
Post Your Comments