ബംഗളുരു: കോവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ ബംഗളൂരു പൂര്‍ണ്ണമായും അടച്ചിടണമെന്ന് മുന്‍മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ബംഗളൂരു 20 ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചിടണമെന്ന് കുമാരസ്വാമി നിർദേശിച്ചു. കുറച്ചു പ്രദേശങ്ങള്‍ മാത്രം സീല്‍ ചെയ്യുന്നതിന് പകരം നഗരം പൂര്‍ണമായും അടച്ചിടണമെന്നാണ് ട്വിറ്ററിലൂെട കുമാരസ്വാമി ആവശ്യപ്പെട്ടത്.
കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ബംഗളൂരുവിലെ അഞ്ച് സ്ഥലങ്ങള്‍ സീല്‍ ചെയ്യാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ലോക്ഡൗണിന് ശേഷം ലഭിച്ച ഇളവുകള്‍ ആളുകള്‍ ദുരുപയോഗം ചെയ്യുന്നതില്‍ കുമാരസ്വാമി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
സമ്ബദ് വ്യവസ്ഥയെക്കാള്‍ വലുതാണ് മനുഷ്യരെന്നുമായിരുന്നു’ കുമാരസ്വാമിയുടെ ട്വീറ്റ്. നല്ല കാര്യങ്ങള്‍ ചെയ്യുന്നുവെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് സര്‍ക്കാര്‍ വെറുതെയിരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കുറിച്ചു.
ഡ്രൈവര്‍മാര്‍, നെയ്ത്ത്‌തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കായി പ്രഖ്യാപിച്ച പാക്കേജ് അപര്യാപ്തമാണെന്നും ദുര്‍ബല വിഭാഗങ്ങള്‍ക്ക് പലചരക്ക് സാധനങ്ങള്‍ അടിയന്തരമായി വിതരണം ചെയ്യണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു.
ALSO READ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ആകെ മരണം 22 ആയി
അതേസമയം, കര്‍ണാടക മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി കെ.സുധാകറുടെ ഭാര്യക്കും മകള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു.”കുടുംബാംഗങ്ങളുടെ കോവിഡ് ഫലം വന്നിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ എന്‍റെ ഭാര്യക്കും മകള്‍ക്കും പോസ്റ്റീവാണ്. ഇവരെ ചികിത്സയിലാണ്” മന്ത്രി ട്വിറ്ററില്‍ കുറിച്ചു. മന്ത്രിയുടെ രണ്ട് ആണ്‍മക്കള്‍ക്കും ടെസ്റ്റ് ഫലം നെഗറ്റീവാണ്. തിങ്കളാഴ്ച മന്ത്രിയുടെ പിതാവ് പി.എന്‍ കേശവ റെഡ്ഡിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments