COVID 19Latest NewsUAENewsGulf

യുഎഇയിൽ 380 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; 657 പേർക്ക് രോഗമുക്തി

ദുബായ് : യുഎഇയിൽ ഇന്ന് 380 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 45,863 ആയി. അതേസമയം ഇന്ന് 657 പേരാണ് രോഗമുക്തി നേടിയത്.  രണ്ടു പേർ മരിക്കുകയും ചെയ്തതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 40,000 പേർക്ക് കൂടി രോഗപരിശോധന നടത്തിയപ്പോഴാണ് 380 രോഗികളെ കണ്ടെത്തിയത്. യുഎഇയിൽ ഇതുവരെ ആകെ 612,000 കോവിഡ് പരിശോധനകൾ നടത്തിയിട്ടുണ്ട്.

രാജ്യത്ത് പുതിയ കോവിഡ് -19 കേസുകളുടെ വർദ്ധനവ് തടയുന്നതിന് സമഗ്രമായ പരിശോധനയും വിപുലമായ പ്രതിരോധ നടപടികളും ഫലപ്രദമാണെന്ന് തെളിയിക്കുന്ന സാഹചര്യത്തിൽ,കോവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ എടുത്തുമാറ്റുന്നതിനെക്കുറിച്ച് ആലോചനകൾ നടക്കുന്നതായും സൂചിപ്പിച്ചു.

ഇതിന്റെ ഭാഗമായി സ്കൂളുകൾ, യൂണിവേഴ്സിറ്റികൾ, നഴ്സറികൾ എന്നിവ പുതിയ അധ്യയന വർഷമായ സെപ്റ്റംബറില്‍ തുറക്കുന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതുസംബന്ധമായി സർക്കാർ–സ്വകാര്യ വിദ്യാലയങ്ങളുമായി സംവദിച്ചു കൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം വക്താവ് അനൂദ് അബ്ദുല്ല അൽ ഹജ് പറഞ്ഞു.

ദുബായിലെ സ്കൂളുകളും യൂണിവേഴ്സിറ്റികൾക്കും 2020–21 അധ്യയന വർഷത്തിൽ തുറന്നുപ്രവർത്തിക്കാനുള്ള അനുമതി നൽകിയതായി നോളജ് ആൻഡ‍് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി കെഎച്ച്ഡിഎ) അധികൃതർ വ്യക്തമാക്കി. ജൂൺ 23 മുതൽ അബുദാബി തങ്ങളുടെ പ്രദേശങ്ങൾ തമ്മിലുള്ള യാത്രാ നിയന്ത്രണം ലഘൂകരിക്കുന്നതായി പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button