ന്യൂഡല്‍ഹി : ചൈന നേപ്പാളിന്റെ വിവിധഭാഗങ്ങളില്‍ കയ്യേറ്റം നടത്തിയതായി റിപ്പോര്‍ട്ടുകള്‍.ഇന്ത്യയും ചൈനയുമായി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന ഈ സാഹചര്യത്തിലാണ് നേപ്പാളും ചൈനയ്ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.നേപ്പാളിന്റെ വിവിധ ജില്ലകളിലെ നിരവധി പ്രദേശങ്ങള്‍ ചൈന കൈയേറിയതായി നേപ്പാള്‍ സര്‍ക്കാര്‍ പുറത്തിറക്കിയ കൃഷിവകുപ്പിന്റെ രേഖയില്‍ വ്യക്തമാക്കുന്നുണ്ട്.
മാത്രമല്ല, ഭാവിയില്‍ കയ്യേറ്റം നടത്തിയ പ്രദേശങ്ങളില്‍ ചൈനയുടെ സൈനിക പോസ്റ്റുകള്‍ വരുമെന്ന ആശങ്കയും നേപ്പാളിനുണ്ട്.നേപ്പാളിന്റെ വടക്കന്‍ പ്രദേശങ്ങള്‍ കൈയേറി ചൈന അതിര്‍ത്തി വികസിപ്പിക്കുകയും നദികളെ ദിശ മാറ്റി ഒഴുക്കുകയും സ്വയംഭരണാധികാരമുള്ള ടിബറ്റന്‍ മേഖലകളിലൂടെ റോഡ് നിര്‍മാണം നടത്തുകയുമാണെന്ന് നേപ്പാള്‍ ആരോപിച്ചു.
കാര്‍ഷിക വകുപ്പ് പുറത്ത് വിട്ട രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ നേപ്പാളിന് ഹെക്ടര്‍ കണക്കിന് ഭൂമിയാണ് നഷ്ട്ടമായിട്ടുള്ളത്. ഇന്ത്യക്കെതിരെയുള്ള നേപ്പാളിന്റെ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം ചൈനയാണെന്ന അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു.അതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ടുമായി നേപ്പാള്‍ രംഗത്തു വന്നിട്ടുള്ളത്.
നദികള്‍ ഗതിമാറ്റുന്നതോടെ നേപ്പാളിലെ ഏക്കര്‍ കണക്കിന് ഭൂമി നശിച്ചുകൊണ്ടിരിക്കുയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാലക്രമേണ കൈയേറിയ പ്രദേശങ്ങളില്‍ സായുധ സേനയുടെ അതിര്‍ത്തി നിരീക്ഷണ പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ സാധ്യതയുണ്ടെന്നും നേപ്പാള്‍ പറയുന്നു.
ചൈനയുടെ വടക്കുമായി അതിര്‍ത്തി പങ്കിടുന്ന നേപ്പാളിന് 43 കുന്നുകളും മലനിരകളും കിഴക്കും പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്നു. ഇതാണ് ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി. വ്യാപരാബന്ധത്തിനായി രണ്ട് രാജ്യങ്ങളുടെയും ഇടയിലായി ആറ് ചെക്‌പോസ്റ്റുകളുണ്ട്. നേപ്പാളിലെ 36 ഹെക്ടറിലായി 11 നദികള്‍ ഒഴുകുന്നുണ്ട്.
36 ഹെക്ടര്‍ ഭൂമി കഴിഞ്ഞ വര്‍ഷം ചൈന കൈയേറിയതായി കെ പി ശര്‍മ ഒലിയുടെ നേതൃതത്തിലുള്ള സര്‍ക്കാര്‍ അറിയിച്ചിരുന്നു. നേപ്പാള്‍ പ്രദേശം ചൈന കൈയേറിയതിനെ തുടര്‍ന്ന് അന്ന് ഒലി സര്‍ക്കാറിനെതിരേ പ്രക്ഷോഭം നടന്നിരുന്നു
Post Your Comments