COVID 19KeralaLatest NewsNews

കുതിച്ചുയര്‍ന്ന് കോവിഡ് : സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ് 19

തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ 79 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 52 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ്‌ രോഗം പകര്‍ന്നത്. ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.

പാലക്കാട്‌ – 27 , പത്തനംതിട്ട – 27 , ആലപ്പുഴ – 19 , തൃശൂര്‍ – 14 , എറണാകുളം – 13 , മലപ്പുറം – 11 , കോട്ടയം – 8 , കോഴിക്കോട് – 6 , കണ്ണൂര്‍ – 6 , കൊല്ലം – 4 , തിരുവനന്തപുരം – 4 , വയനാട് – 2 , എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

മലപ്പുറം – 15 , കോട്ടയം – 12 , തൃശൂര്‍ – 10 , പത്തനംതിട്ട – 6 , എറണാകുളം – 6 , കൊല്ലം – 4 , തിരുവനന്തപുരം – 3 , വയനാട് – 3 , കണ്ണൂര്‍ – 1എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.

ഇന്ന് ഒരു മരണമുണ്ടായി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്.ഇദ്ദേഹം ഡല്‍ഹിയില്‍ നിന്നും എത്തിയതാണ്.

1620 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 3,451 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 150196 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2206 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 275 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4473 സാമ്പിളുകളാണ് പരിശോധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button