
പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു വാരിയം കുന്നന്‍ എന്ന ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ വാരിയം കുന്നത്ത് ഹാജിയുടെ ജീവിതം ആസ്പദമാക്കി “ഷഹീദ് വാരിയംകുന്നന്‍” എന്ന ചിത്രം പ്രഖ്യാപിച്ച് പ്രമുഖ സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ് രംഗത്ത്.
താരങ്ങളേയും സാങ്കേതിക പ്രവര്‍ത്തകരേയും തീരുമാനിച്ചു കഴിഞ്ഞു. ദേശഭക്തിയും ദേശചരിത്രവും ഇതിവൃത്തമാകുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
പൃഥ്വിരാജ് – ആഷിഖ് അബു ടീം വാരിയംകുന്നന്‍ എന്ന പേരില്‍ സിനിമ ഒരുക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പി.ടി കുഞ്ഞുമുഹമ്മദും ചിത്രം പ്രഖ്യാപിച്ചത്. ഒരേ ഇതിവൃത്തവുമായി രണ്ട് ചിത്രങ്ങള്‍ ഒരേ ദിവസം പ്രഖ്യാപിച്ചത് വരുംദിവസങ്ങളില്‍ വിവാദങ്ങള്‍ക്ക് വഴിവച്ചേക്കാം.
Post Your Comments