ജമൈക്ക: അമ്പയര്‍മാരില്‍ എന്നും ഇന്ത്യന്‍ ആരാധകരുടെ കണ്ണിലെ കരടായിരുന്നു സ്റ്റീവ് ബക്‌നര്‍. ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ എടുത്തിരുന്ന പക്ഷപാതപരമായ തീരുമാനങ്ങളായിരുന്നു അതിന് കാരണം. പലപ്പോഴും ബക്‌നറുടെ അമ്പയറിംഗ് പിഴവുകള്‍ക്ക് ഇരയാകേണ്ടി വന്നിട്ടുള്ളത് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു. ഇപ്പോള്‍ ഇതാ ബക്‌നര്‍ ഇതിനെ കുറിച്ചെല്ലാം ബാര്‍ബഡോസിലെ ഒരു റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ്.
രണ്ട് തവണയെങ്കിലും താന്‍ സച്ചിനെ തെറ്റായ തീരുമാനത്തിലൂടെ പുറത്താക്കിയിട്ടുണ്ടെന്നാണ് ബക്‌നര്‍ പറയുന്നത്. എന്നാല്‍ അത് മന:പൂര്‍വമായിരുന്നില്ലെന്നും മനുഷ്യസഹജമായ പിഴവായിരുന്നുവെന്നും ബക്‌നര്‍ പറഞ്ഞു. 2003 ല്‍ ഓസ്‌ട്രേലിയയില്‍ വെച്ച് നടന്ന ഗാബ ടെസ്റ്റില്‍ ആയിരുന്നു സച്ചിനെ ആദ്യമായി തെറ്റായ തീരുമാനത്തിലൂടെ പുറത്താക്കിയതെന്ന് അദ്ദേഹം പറയുന്നു. അന്ന് സ്റ്റംപിന് മുകളിലൂടെ പോവുമായിരുന്ന ജേസണ്‍ ഗില്ലസ്പിയുടെ പന്തില്‍ സച്ചിനെ താന്‍ എല്‍ബിഡബ്ല്യു വിധിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു.
രണ്ടാമത്തെ തീരുമാനം കൊല്‍ക്കത്തയില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ആയിരുന്നു. അന്ന് അബ്ദുള്‍ റസാഖ് എറിഞ്ഞ പന്തില്‍ സച്ചിന്റെ ബാറ്റില്‍ തട്ടാതെ പോയ പന്ത് താന്‍ അത് ക്യാച്ച് ഔട്ട് വിളിച്ചു. അന്ന് ഒരു ലക്ഷത്തോളം കാണികള്‍ ഗാലറിയില്‍ നിന്ന് അലറിവിളിക്കുമ്പോള്‍ അങ്ങനെ ഒരു അബദ്ധം സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പക്ഷെ, സംഭവിച്ച തെറ്റുകളില്‍ തനിക്ക് പശ്ചാത്തപമുണ്ടെന്നും ഒരു അമ്പയറും മന:പൂര്‍വം തെറ്റായ തീരുമാനമെടുക്കില്ലെന്നും മനുഷ്യന് തെറ്റ് പറ്റാം, അത് തിരിച്ചറിയുന്നതും അംഗീകരിക്കുന്നതും ജീവിതത്തിന്റെ ഭാഗമാണെന്നും ബക്‌നര്‍ പറഞ്ഞു.
Post Your Comments