![LIQOUR PRODUCTION CENTER RAID](/wp-content/uploads/2020/06/LIQOUR-PRODUCTION-CENTER-RAID.jpg)
കുവൈത്ത് സിറ്റി: അനധികൃത മദ്യ നിർമാണവുമായി ബന്ധപ്പെട്ട് പ്രവാസികൾ കുവൈറ്റിൽ പിടിയിൽ. അബുഹാലിഫയിലെ മദ്യ നിര്‍മാണ കേന്ദ്രത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അഹ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിത് മദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി പൂട്ടിച്ചത്. 40 ബാരല്‍ മദ്യവും നിര്‍മാണത്തിന് ഉപയോഗിക്കുന്ന സ്റ്റീമറുകള്‍ അടക്കമുള്ള ഉപകരണങ്ങളും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. നടത്തിപ്പുകാരായ നാല് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു. പബ്ലിക് സെക്യൂരിറ്റി അണ്ടര്‍ സെക്രട്ടറി മേജര്‍ ഫറജ് അല്‍ സൗബിയുടെ നിര്‍ദേശപ്രകാരമായിരുന്നു റെയ്ഡും തുടര്‍ നടപടികളും.
Post Your Comments