Latest NewsKeralaNews

കേരളത്തിൽ  133 പേർക്ക് കൂടി കോവിഡ്: 93 പേർക്ക് രോഗമുക്തി : 7 പുതിയ ഹോട്ട് സ്പോട്ടുകൾ

തിരുവനന്തപുരം • കേരളത്തിൽ ഞായറാഴ്ച 133 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തൃശൂർ ജില്ലയിൽ നിന്നുള്ള 16 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 15 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 13 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 11 പേർക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 10 പേർക്ക് വീതവും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 9 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 8 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 6 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 5 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരിൽ 80 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (കുവൈറ്റ്-35, സൗദി അറേബ്യ-18, യു.എ.ഇ.-13, ബഹറിൻ-5, ഒമാൻ-5, ഖത്തർ-2, ഈജിപ്റ്റ്-1, ജീബൂട്ടി (ഉഷശയീൗശേ)1) 43 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (തമിഴ്നാട്-17, മഹാരാഷ്ട്ര-16, ഡൽഹി-3, ഗുജറാത്ത്-2, പശ്ചിമബംഗാൾ-2, ഉത്തർപ്രദേശ്-2, ഹരിയാന-1) വന്നതാണ്. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇടുക്കി, തൃശൂർ ജില്ലയിൽ നിന്നുള്ള 3 പേർക്ക് വീതവും പാലക്കാട് ജില്ലയിൽ നിന്നുള്ള 2 പേർക്കും എറണാകുളം ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ ഇടുക്കി ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 93 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂർ ജില്ലയിൽ നിന്നുള്ള 37 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 30 പേരുടെയും (ഒരു തൃശൂർ സ്വദേശി, ഒരു പത്തനംതിട്ട സ്വദേശി), ആലപ്പുഴ ജില്ലയിൽ നിന്നുള്ള 9 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 5 പേരുടെയും (ഒരു കണ്ണൂർ സ്വദേശി), പത്തനംതിട്ട ജില്ലയിൽ നിന്നുള്ള നാലുപേരുടെയും (ആലപ്പുഴ സ്വദേശി), കോട്ടയം ജില്ലയിൽ നിന്നുള്ള 3 പേരുടെയും, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള 2 പേരുടെയും പാലക്കാട് ജില്ലയിൽ നിന്നുള്ള ഒരാളുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 1490 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,659 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,969 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,41,919 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2050 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 325 പേരെയാണ് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 5239 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,37,475 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 3460 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 38,146 സാമ്പിളുകൾ ശേഖരിച്ചതിൽ 36,751 സാമ്പിളുകൾ നെഗറ്റീവ് ആയി. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ആകെ 1,83,201 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഞായറാഴ്ച 7 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ തൃക്കോവിൽവട്ടം, മയ്യനാട്, ഇട്ടിവ, കല്ലുവാതുക്കൽ, കൊല്ലം കോർപറേഷൻ, കോട്ടയം ജില്ലയിലെ വാഴപ്പള്ളി, പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

അതേസമയം 9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. തൃശൂർ ജില്ലയിലെ അവണൂർ, ചേർപ്പ്, തൃക്കൂർ, ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി, വാടാനപ്പള്ളി, അളഗപ്പനഗർ, വെള്ളാങ്ങല്ലൂർ, തോളൂർ, കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂർ എന്നിവയെയാണ് ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 109 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button