ഗൂഗിള്‍ മീറ്റ് ഫീച്ചര്‍, ജിമെയിലിന്റെ ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളിലും എത്തിയേക്കും. വരും ആഴ്ചകളില്‍ തന്നെ ജിമെയില്‍ ആപ്പില്‍ മീറ്റ് ടാബ് ലഭ്യമാകുമെന്ന് ഗൂഗിള്‍ അറിയിച്ചു. ജിമെയില്‍ ആപ്പില്‍ മീറ്റ് എത്തുന്നതോടെ ഉപയോക്താക്കള്‍ക്ക് മീറ്റിന്റെ പ്രത്യേക ആപ്ലിക്കേഷന്റെ ആവശ്യമില്ല. ജിമെയില്‍ ആപ്പില്‍ മീറ്റ് വീഡിയോ കോള്‍ ആരംഭിക്കുവാൻ ജിമെയിലിലെ മീറ്റ് ടാബ് തുറന്ന് സ്റ്റാര്‍ട്ട് ന്യൂ മീറ്റിങ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അതുവഴി മീറ്റിങിലെ അംഗങ്ങളെ ചേര്‍ക്കാനും മീറ്റിങ് കോഡും ലിങ്കും ഇമെയില്‍ വഴിയും ഫോണ്‍ വഴിയും പങ്കുവെക്കാനും സാധിക്കുന്നതാണ്.
മീറ്റ് വീഡിയോ കോളില്‍ ജോയിൻ ചെയ്യുവാൻ എസ്എംഎസ് ആയോ, വാട്സാപ്പ് പോലുള്ള സൗകര്യങ്ങള്‍ വഴിയോ ലഭിക്കുന്ന മീറ്റിങ് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉപയോക്താക്കള്‍ക്ക് അതില്‍ പങ്കെടുക്കാവുന്നതാണ്.
Post Your Comments