Latest NewsNewsIndia

മഹാബലിപുരത്ത് കടൽത്തീരത്തടിഞ്ഞ വീപ്പയിൽ കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് : സീൽ ചെയ്‌ത വീപ്പയിൽ ചൈനീസ് ഭാഷയിൽ എഴുത്തും

ചെന്നൈ: മഹാബലിപുരത്ത് കടൽത്തീരത്തടിഞ്ഞ വീപ്പയിൽനിന്ന് കണ്ടെത്തിയത് കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന്. മഹാബലിപുരം കോകിലമേട് കുപ്പത്തിലെ കടൽത്തീരത്താണ് വീപ്പ വന്നടിഞ്ഞത്. ഓരോ കിലോ വീതമുള്ള 78 ക്രിസ്റ്റൽ മെതംഫെറ്റാമൈൻ പാക്കറ്റുകളാണ് വീപ്പയിലുണ്ടായിരുന്നത്. ഇതിന് 100 കോടി രൂപയ്ക്ക് മുകളിൽ വിലവരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഈ വീപ്പയിൽ ചൈനീസ് ഭാഷയിൽ എഴുത്തുണ്ടായിരുന്നു.

Read also: ജനങ്ങള്‍ സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഉലയുന്നതല്ല സൈന്യത്തിന്റെ ആത്മവീര്യം: ഇന്ത്യയെ ചൈന പിന്നില്‍നിന്ന് കുത്തിയെന്ന് കമല്‍ ഹാസന്‍

വീപ്പ കണ്ടെത്തിയ മത്സ്യത്തൊഴിലാളികളിൽ ഡീസലായിരിക്കുമെന്ന് കരുതിയാണ് വീപ്പ പൊട്ടിച്ചത്. അപ്പോഴാണ് അതിനുള്ളിൽ പാക്കറ്റുകൾ കണ്ടെത്തിയത്. അതോടെ പോലീസിനെ വിവരമറിക്കുകയും മഹാബലിപുരം പോലീസും തമിഴ്‌നാട് പോലീസിന്റെ തീരസംരക്ഷണവിഭാഗവും സ്ഥലത്തെത്തി വീപ്പയും പാക്കറ്റുകളും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ‘റിഫൈൻഡ് ചൈനീസ് തേയില’ എന്നാണ് പാക്കറ്റിൽ എഴുതിയിരുന്നത്. ബംഗാൾ ഉൾക്കടൽവഴിയുള്ള മയക്കുമരുന്ന് കള്ളക്കടത്തുസംഘത്തിന്റേതാകും ഇതെന്നാണ് അധികൃതരുടെ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button