
ന്യൂഡല്‍ഹി: രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ സിപ്ലയുടെ മരുന്ന് തയ്യാറായി. ഇതോടെ രാജ്യത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് ലഭിച്ചിരിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാവുന്ന റെംഡിസീവറിന്റെ വക ഭേദമാണ് സിപ്ല പുറത്തിറക്കുന്ന പുതിയ മരുന്ന്.
‘സിപ്രെമി’ എന്ന പേരിലാണ് മരുന്ന് പുറത്തിറങ്ങുക.ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ‘ഫാബിഫ്‌ളൂ’, ഹെറ്റെറോയുടെ ‘കൊവിഫോര്‍’ എന്നീ മരുന്നുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഇവയുടെ ശ്രേണിയിലേക്കാണ് സിപ്ലയുടെ സിപ്രെമിയും കടന്നുവന്നിരിക്കുന്നത്. മരുന്ന് ഉപയോഗിക്കേണ്ട രീതിയേക്കുറിച്ച് സിപ്ല പരിശീലനം നല്‍കുമെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
രോഗികളുടെ അനുമതി പത്രം ലഭിച്ച ശേഷം മാത്രമേ മരുന്ന് ഉപയോഗിക്കുകയുള്ളൂ. ഇന്ത്യന്‍ രോഗികളില്‍ നാലാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തിയ ശേഷമാകും മരുന്ന് വിപണിയിലേക്കെത്തുക. വില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Post Your Comments