
ന്യൂഡല്‍ഹി : കഴിഞ്ഞ ദിവസം ഇന്ത്യയിലെ അതിര്‍ത്തി കടന്നെത്തിയ ഡ്രോണില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കുല്‍ഗാമില്‍ ഇന്നലെ കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് കണ്ടെത്തിയ ആയുധങ്ങള്‍ കത്വയില്‍ വെടി വച്ചിട്ട ഡ്രോണില്‍ നിന്ന് കണ്ടെത്തിയവയുടെ സമാന മാതൃകയിലുള്ളതെന്ന് ജമ്മു കശ്മീര്‍ പൊലീസിന്നെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ കശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ആലി ഭായ് എന്ന ഭീകരനായി എത്തിച്ചതാണ് ആയുധങ്ങളെന്നും പൊലീസ് കണ്ടെത്തല്‍.
Read Also : ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ : ഇന്ത്യന്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു
അതേസമയം, ജമ്മുകശ്മീരിലെ ശ്രീനഗറില്‍ സൈന്യവും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറിലെ സാദിബലിലാണ് രാവിലെ ഏറ്റുമുട്ടലുണ്ടായത്.ആയുധധാരികളായ മൂന്നു പേര്‍ ഇവിടെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യം തെരച്ചില്‍ തുടങ്ങിയത്. ഇതോടെ ഭീകരര്‍ വെടിവെക്കുകയായിരുന്നു. പ്രദേശത്ത് നേരത്തെ ആക്രമണങ്ങളില്‍ പങ്കെടുത്തവരെയാണ് വധിച്ചതെന്ന് സൈന്യം അറിയിച്ചു.
Post Your Comments