തിരുവനന്തപുരം: മാവോയിസ്റ്റുകളെ തുരത്താന്‍ കേരള പൊലീസിന് 500 ഇന്‍സാസ് റൈഫിളുകള്‍. മാവോയിസ്റ്റുകളെ തുരത്താനും സായുധശക്തി വര്‍ദ്ധിപ്പിക്കാനുമായാണ് സംസ്ഥാന പൊലീസ് 500 ഇന്‍സാസ് റൈഫിളുകള്‍ സ്വന്തമാക്കുന്നത്. സംസ്ഥാനത്ത് ഘോരവനങ്ങള്‍ മാവോയിസ്റ്റുകളുടെ താവളങ്ങളാകുകയും പൊലീസിനും ജനങ്ങള്‍ക്കും അവര്‍ ഭീഷണിയാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാനാണ് മൂന്നരക്കോടി രൂപ ചെലവില്‍ മിന്നല്‍ പ്രഹരത്തിന് ശേഷിയുള്ള ഇന്‍സാസ് തോക്കുകള്‍ സ്വന്തമാക്കാന്‍ പൊലീസ് തീരുമാനിച്ചത്.
ഇഷാപുര്‍ റൈഫിള്‍ ഫാക്ടറിയില്‍ നിന്ന് റൈഫിളുകള്‍ വാങ്ങുന്നതിന് ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസ് പൊലീസിന് അനുമതി നല്‍കി. മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടത്തുന്ന തണ്ടര്‍ബോള്‍ട്ട് സേനയ്ക്കും സായുധ ബറ്റാലിയനുമായിരിക്കും തോക്കുകള്‍ കൈമാറുക. 1998 മുതല്‍ മിലിട്ടറിയുള്‍പ്പെടെ ഇന്ത്യയിലെ സായുധ സേനകളുടെ ഉപയോഗത്തിലുള്ള ഇന്‍സാസ് ഇന്ത്യന്‍ നിര്‍മ്മിത റൈഫിളാണ്.
നാലേകാല്‍ കിലോഗ്രാം ഭാരമുള്ള ഇന്‍സാസ് റൈഫിളിന് 960 മില്ലി മീറ്ററാണ് ആകെ നീളം. ബാരലിന് 464 മില്ലി മീറ്റര്‍ നീളമുള്ള ഇന്‍സാസ് റൈഫിളുപയോഗിച്ച് അര കിലോമീറ്റര്‍ അകലെയുള്ള ശത്രുവിനെപ്പോലും നേരിടാം. ഭാരം കുറഞ്ഞ ഇനത്തില്‍പ്പെട്ട ഇന്‍സാസ് തോക്കുപയോഗിച്ച് ഒരു സമയം 20 മുതല്‍ 30റൗണ്ട് വരെ വെടിയുതിര്‍ക്കാം.കാര്‍ഗില്‍ യുദ്ധത്തിലും കേരളത്തിന് പുറത്ത് നിരവധി മാവോയിസ്റ്റ് നക്‌സല്‍ ആക്രമണങ്ങള്‍ക്കും ശക്തമായ തിരിച്ചടി നല്‍കാന്‍ ഇന്‍സാസ് ഉപകരിച്ചിട്ടുണ്ട്.
Post Your Comments